മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് അപേക്ഷിക്കാം
- Posted on May 29, 2025
 - News
 - By Goutham prakash
 - 147 Views
 
                                                    സ്വന്തം ലേഖകൻ
ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ധനസഹായത്തോടെ ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് അപേക്ഷിക്കാം. ഹയര്‍ സെക്കന്‍ഡറി/വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഫിസിക്‌സ് / കെമിസ്ട്രി ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചതും മുന്‍വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ 45 ശതമാനം മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവരുടെ മക്കള്‍ക്കാണ് അവസരം. ഒരു വിദ്യാര്‍ഥിക്ക് ഒരുതവണ മാത്രമേ പരിശീലനത്തിന് അര്‍ഹതയുള്ളു. അപേക്ഷ ഫോം ജില്ലാ ഫിഷറീസ് ഓഫീസ്/മല്‍സ്യഭവനുകളില്‍ ലഭിക്കും. അവസാന തീയതി ജൂണ്‍ 20. വിവരങ്ങള്‍ക്ക് - ddfkollam@gmail.com
