കരുതാം കൗമാരം പദ്ധതിയുമായി പുൽപ്പള്ളി പഞ്ചായത്ത്
- Posted on November 17, 2021
- Localnews
- By Deepa Shaji Pulpally
- 1164 Views
കൗമാരക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യ ധാരായിലേക്ക് കൈ പിടിച്ചുയർത്താൻ പുൽപ്പള്ളി പഞ്ചായത്തത്തിൽ കരുതാം കൗമാരം പദ്ധതിക്കു തുടക്കമായി.
2020- 21 കാലഘട്ടത്തിൽ നിരവധി കൗമാരക്കാരായ കുട്ടികളാണ് ആത്മഹത്യ ചെയ്തത്. കൊറോണ മഹാമാരി പാടർന്ന് പിടിച്ച സാഹചര്യത്തിൽ സ്കൂളുകൾ ഓൺലൈൻ ക്ലാസുകളായി മാറിയപ്പോൾ വിദ്യാർഥികളും മാനസികമായി നിരവധി മാറ്റങ്ങൾക്ക് വിധേയമായി.
ഓൺലൈൻ ക്ലാസ്സിൽ നിന്നും വിദ്യാർഥികൾ പലപ്പോഴും മൊബൈൽ ഗെയിംമിലേക്കും, സോഷ്യൽ മീഡിയയുടെ ചതി കുഴിക്കളിലേക്കും വഴിമാറി. ഇത് ബല്യ - കൗമാരങ്ങളെ ജീവിതത്തിന് വിരാമമിടാനുള്ള തീരുമാനത്തിലേക്ക് നയിച്ചു. ചിലപ്പോഴൊക്കെ മാതാപിതാക്കളുടെ പക്വതയില്ലാത്ത ഇടപെടലും കുട്ടികൾക്ക് ജീവിതത്തോട് വിരക്തി തോന്നിപ്പിച്ചു.
ഇതിന് പരിഹാരമായി മാതാപിതാക്കളെയും - കൗമാരക്കാരായ കുട്ടികളെയും സമൂഹത്തിന്റെ മുഖ്യ ധാരായിലേക്ക് കൈ പിടിച്ചുയർത്താൻ പുൽപ്പള്ളി പഞ്ചായത്തത്തിൽ കരുതാം കൗമാരം പദ്ധതിക്കു തുടക്കമായി.
കേരളപിറവി ദിനത്തിൽ പുൽപള്ളി, മുള്ളൻ കൊല്ലി, പൂതാടി പഞ്ചായത്ത് പ്രധിനിധികൾ, K. Y. C (Know Your Child # Disciplined Parenting ) അംഗങ്ങൾ , മാതാപിതാക്കൾ, വ്യാപാരി - വ്യവസായി ഏകോപന സമിതി, അയൽക്കൂട്ടങ്ങൾ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരെ പങ്കെടുപ്പിച്ചാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
പ്രസ്തുത പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സംഷാദ് മരക്കാർ ഉത്ഘാടനം ചയ്തു. തുടർന്ന് പുതിയ തുടക്കത്തിന് മുന്നോടിയായി അംഗങ്ങൾ ചേർന്ന് ദീപം തെളിയിച്ചു. പുൽപള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. എസ് ദിലീപ് കുമാറിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടിയിൽ എഴുത്തുകാരൻ ശ്രീ. ഹാരിസ് നെന്മേനി മുഖ്യ പ്രഭാഷണം നടത്തി. തൃതല പഞ്ചായത്ത് ജന പ്രധിനിധികളുടെ സജീവ പങ്കാളിത്തമുണ്ടായിരുന്ന പരിപാടിയിൽ,
K. Y. C മോട്ടിവേറ്റർ & മണ്ണ് N. G. O അസോസിയേഷൻ ഡയറക്ടർ ശ്രീ. ഷിബു കുറുമ്പേമഠം, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി. ബിന്ദു പ്രകാശ്, ശ്രീമതി ഉഷ തമ്പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേഴ്‌സി സാബു, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വിജയൻ, പുൽപള്ളി പഞ്ചായത്ത് സെക്രട്ടറി ശ്രീ. വി. ഡി തോമസ്, വ്യാപാരി - വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ശ്രീ. മത്തായി ആതിര, K. Y. C പുൽപ്പള്ളി വാർഡ് കോഡി നേറ്റർ ദീപാ ഷാജി എന്നിവരും പങ്കെടുത്തു.