തിരുവനന്തപുരം വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയവുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ചു
- Posted on May 06, 2025
- News
- By Goutham prakash
- 75 Views

തിരുവനന്തപുരം വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയവുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ചു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. പൊതു വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി ബി ടി ബിജുകുമാർ, ജോയിന്റ് ഡയറക്ടർ അബൂബേക്കർ എന്നിവരാണ് സമിതി അംഗങ്ങൾ. സ്കൂളിലെ എല്ലാ ജീവനക്കാരുമായും സ്കൂളുമായി ബന്ധപ്പെട്ട മറ്റുള്ളവരുമായും പരാതികൾ ഉന്നയിച്ച വ്യക്തികളുമായും കൂടിക്കാഴ്ച നടത്തി വിശദമായ റിപ്പോർട്ട് ശുപാർശകൾ സഹിതം ഒരു മാസത്തിനകം സർക്കാരിൽ ലഭ്യമാക്കണമെന്നാണ് സമിതിക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.