കെ.എസ്‌.എഫ്‌ഇ.ഓഹരി മൂലധനം ഇരട്ടിയാക്കി.

സംസ്ഥാന സർക്കാർ ധനകാര്യ സ്ഥാപനമായ

 കെഎസ്‌എഫ്‌ഇയുടെ അടച്ചുതീർത്ത ഓഹരി

 മുലധനം 200 കോടി രൂപയാക്കിഉയർത്തി.

 നിലവിൽ 100 കോടി

 രൂപയായിരുന്നു.അംഗീകൃത ഓഹരി മുലധനം 

100 കോടിയിൽനിന്ന്‌ 250 കോടി

 രൂപയായിഉയർത്തിക്കൊണ്ടാണ്‌ അടച്ചുതീർത്ത

 ഓഹരി മൂലധനവും വർധിപ്പിച്ചത്‌

സ്ഥാപനത്തിന്റെ പ്രവർത്തന

 വിപുലീകരണത്തിന്‌ സഹായകമാകുന്ന

 നിലയിൽ മൂലധന പര്യാപ്‌തത ഉറപ്പാക്കാൻ

 തീരുമാനംസഹായകമാകുമെന്ന്‌ ധനകാര്യ

 മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

 കെഎസ്‌എഫ്‌ഇയുടെ കരുതൽ

 ഫണ്ട്‌ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ

 ബോണസ്‌ ഷെയർ അനുവദിക്കണമെന്ന

 കമ്പനി ഡയറക്ടർ ബോർഡ്‌

 ശുപാർശയാണ്‌സർക്കാർ അംഗീകരിച്ചത്‌

നൂറു ശതമാനം ഓഹരിയും സംസ്ഥാന 

സർക്കാർ ഉടമസ്ഥതയിയുള്ള സർക്കാർ

 കമ്പനിയാണ്‌  കെഎസ്‌എഫ്‌ഇ.



സ്വന്തം ലേഖകൻ.

Author
Citizen Journalist

Goutham prakash

No description...

You May Also Like