ധൂം സംവിധായകന്‍ സഞ്ജയ് ഗാധ്വി അന്തരിച്ചു
- Posted on November 20, 2023
- Local News
- By Dency Dominic
- 403 Views

ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗാധ്വി അന്തരിച്ചു. 56 വയസായിരുന്നു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സൂപ്പര്‍ഹിറ്റായ ധൂം, ധൂം 2 എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്. മകള്‍ സഞ്ജിന ഗാധ്വിയാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. 57ാം പിറന്നാള്‍ ആഘോഷിക്കാന്‍ മൂന്ന് ദിവസം ശേഷിക്കെയായിരുന്നു സഞ്ജയ് ഗാധ്വിയുടെ അപ്രതീക്ഷിത മരണം. ജീനയാണ് ഭാര്യ. സഞ്ജിനിയെക്കൂടാതെ മറ്റൊരു മകള്‍കൂടിയുണ്ട്.