കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിച്ചു

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിച്ചു. വയഡക്ട് നിർമാണ പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടികളുടെ ഭാഗമായുള്ള ടെസ്റ്റ് പൈലിങ് രാവിലെ 10:30ന് കാക്കനാട് കുന്നുംപുറത്ത് ആരംഭിച്ചു.

1957.05 കോടി രൂപയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങളുടെ പദ്ധതി തുക. 11.2 കിമീ നീളത്തിലുള്ള വയഡക്ട് നിർമാണത്തിനുള്ള കരാർ അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിനെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു കൊച്ചി മെട്രോ ഒദ്യോഗികമായി ഏൽപ്പിച്ചിരുന്നു.

11.2 കിലോമീറ്റർ നിർമാണ പ്രവർത്തനങ്ങളുടെ പണി 20 മാസത്തെ കാലയളവിൽ പൂർത്തീകരിക്കാൻ സാധിച്ചാൽ ഇന്ത്യയിലെ വേഗതയേറിയ മെട്രോ നിർമാണ ഏജൻസി എന്ന പൊൻതൂവൽകൂടി കൊച്ചി മെട്രോയ്ക്ക് ലഭിക്കും.


                                                                                                                                                             സ്വന്തംലേഖിക

Author
Journalist

Arpana S Prasad

No description...

You May Also Like