അഡ്വ. വി.എ. മത്തായിയുടെ സ്മരണയിൽ കല്പറ്റ എൻ.എം.എസ്.എം. ഗവ. കോളേജ്
- Posted on November 15, 2024
- News
- By Varsha Giri
- 70 Views
കല്പറ്റ:
പ്രമുഖ അഭിഭാഷകനും രാഷ്ട്രീയ- സാംസ്ക്കാരിക-സാമൂഹ്യ പ്രവർത്ത കനുമായിരുന്ന അഡ്വ. വി.എ. മത്തായിയെ ചടങ്ങിൽ അനുസ്മരിച്ചു. ഡോ. കൃഷ്ണൻ എം. മൂത്തിമൂല അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. സിനി സൂസൻ മത്തായി, അഡ്വ. പ്രഭ മത്തായി, അസിസ്റ്റന്റ് പ്രൊഫസർ വിനോദ് തോമസ്, അസിസ്റ്റന്റ് ലൈബ്രേറിയൻ കെ. ദിനേശ് എന്നിവർ സംസാരിച്ചു.
ജനകീയനായ അഭിഭാഷകൻ
കല്പറ്റ എൻ.എം.എസ്.എം. ഗവ. കോളേജ് തുടങ്ങാൻ ചുക്കാൻപിടിച്ച വ്യക്തിയും തികച്ചും ജനകീയനായ അഭിഭാഷകനായിരുന്നു അദ്ദേഹമെന്നും കല്പറ്റ എൻ.എം.എസ്.എം. ഗവ കോളേജിലെ യോഗം അനുസ്മരിച്ചു. 1959 നവംബർ ഒന്നിന് കല്പറ്റയിൽ പ്രാകടീസ് തുടങ്ങിയ അദ്ദേഹം തുടക്കക്കാലത്ത് കുടിയേറ്റ കർഷകർ, തോട്ടം തൊഴിലാളികൾ എന്നിവരുടെ കേസുകളാണ് കൈകാര്യം ചെയ്തിരുന്നത്. പിൽക്കാലത്ത് കോളിളക്കം സൃഷ്ടിച്ച നിരവധി ക്രിമിനൽ കേസുകൾ വാദിച്ച് കേരളമെങ്ങും പ്രശസ്തനായി. പ്രമുഖ ക്രിമിനൽ അഭിഭാഷകനും നിയമ പണ്ഡിതനും എന്ന നിലയിൽ പ്രശസ്തനായ മത്തായി വക്കീൽ സിവിൽ-ലേബർ കേസുകളിലും പ്രാഗത്ഭ്യം തെളിയിച്ചിരുന്നു.
1979-84 ൽ അദ്ദേഹം കല്പറ്റ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കല്പറ്റയുടെ ഇന്നത്തെ രൂപമാറ്റത്തിനും വികസനത്തിനും കാരണമായത് അദ്ദേഹത്തിന്റെ ദീർഘ വീക്ഷണത്തോടുകൂടിയ പ്രവർത്തനങ്ങളാണ്. വയനാട് ജില്ല രൂപവത്കരണത്തിലും ജില്ലാ ആസ്ഥാനം കല്പറ്റയിൽ ആക്കിയതിലും അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമവും നിർണായക ഇടപെടലുകളുമുണ്ടായി. തൊഴിലിനോട് നീതി പുലർത്തിയ അദ്ദേഹത്തിന്റെ അഭിഭാഷക ജീവിതം സമാനതകളില്ലാത്തതാണെന്നും യോഗം അനുസ്മരിച്ചു.
സ്വന്തം ലേഖകൻ