വയനാട്ടിൽ E. E. C. P സെന്റർ ആരംഭിച്ചു
- Posted on August 06, 2021
- Localnews
- By Deepa Shaji Pulpally
- 722 Views
ചുരം ഇറങ്ങി ആധുനിക ചികിത്സ തേടി പോകുന്ന വയനാടൻ ജനതക്ക് ഇത് വളരെ ആശ്വാസകരമാണ്
വിദേശ രാജ്യങ്ങളിലും, ഇന്ത്യയിലെ പ്രമുഖ ആശുപത്രികളിലും പ്രചാരത്തിലുള്ള. ഇ. ഇ. സി. പി. ചികിത്സ ഇനി വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ലഭ്യമാണ്.
ഈ ചികിത്സ വഴി ഹൃദയ ധമനികളിലെ ബ്ലോക്കുകൾ, ആൻജി പ്ലാസ്റ്റി ബൈപ്പാസ് ശസ്ത്രക്രിയയുടെ ശരിയായ ഫലം ലഭിക്കാത്തവർ, ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്ക് ശാരീരിക മാനസിക ബുദ്ധിമുട്ടുള്ളവർ, ഞരമ്പ് തളർച്ച, കിതപ്പു രോഗം, മറവി തുടങ്ങിയ നിരവധി ഫലപ്രഥമായ നാച്യുറൽ ചികിത്സാരീതിക്ക് മീനങ്ങാടിയിൽ ഉള്ള " പൂർണ്ണായൂ" ആയുർവേദ ഹോസ്പിറ്റലിൽ ആണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഇതിൻ പ്രകാരം രോഗികൾക്ക് ദിവസം 1- മണിക്കൂർ വീതം 35 - ദിവസത്തെ ചികിത്സ കൊണ്ട് പൂർണ്ണമായും രോഗമുക്തി ലഭിക്കുന്ന E. E. C. P ചികിത്സ ആദ്യ മായാണ് വയനാട്ടിൽ ആരംഭിച്ചിരിക്കുന്നത്.
ഉദ്ഘാടന കർമ്മം വയനാട് ജില്ലാ കലക്ടർ ശ്രീമതി : അദീല അബ്ദുള്ള നിർവഹിച്ചു. തുടർന്ന് ഡോക്ടർ :പത്മനാഭൻ, ഡോക്ടർ: അഭിഷേക് ജോയ്, ഡോക്ടർ :അപർണ്ണ എന്നിവർ E. E. C. P ചികിത്സ യെ കുറിച്ച് സംസാരിക്കുകയുണ്ടായി.
അമേരിക്കയിൽ 25- വർഷം മുൻപ് നിലവിൽ വന്ന ചികിത്സാ രീതി വയനാട്ടിൽ എത്തിയത് മൂലം നിർധനരായ രോഗികൾക് ഡിസ്‌കൗണ്ട് നിരക്കിൽ ചികിത്സ നൽകും എന്നുള്ള മാനേജ് മെന്റിന്റെ അറിയിപ്പ് വളരെ ആശ്വാസകരമാണ് ചുരം ഇറങ്ങി ആധുനിക ചികിത്സ തേടി പോകുന്ന വയനാടൻ ജനതക്ക്.