രാഷ്ട്രപതി ഇന്ന് അമൃതപുരിയിൽ; മാതാ അമൃതാനന്ദമയിയെ സന്ദർശിക്കും
- Posted on March 17, 2023
- News
- By Goutham prakash
- 273 Views
കൊല്ലം: രാഷ്ട്രപതി ദ്രൗപതി മുർമു വെളളിയാഴ്ച അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദർശിക്കും. രാവിലെ 9.55 ന് കുടുംബാംഗങ്ങളോടൊപ്പം അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിലെത്തുന്ന രാഷ്ട്രപതിയെ സന്യാസിനിമാരുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് ദ്രൗപതി മുർമു മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തും. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രാഷ്ട്രപതിക്കൊപ്പമുണ്ടാകും. അരമണിക്കൂർ നേരത്തെ കൂടിക്കാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് പത്തരയോടെ രാഷ്ട്രപതി അമൃതപുരിയിൽ നിന്ന് മടങ്ങും.
സ്വന്തം ലേഖകൻ
