തീര്‍ത്ഥാടക ചൂഷണം തടയാന്‍ ലീഗല്‍ മെട്രോളജി സ്‌ക്വാഡുകള്‍
- Posted on January 02, 2025
- News
- By Goutham prakash
- 226 Views
ശബരിമല, പുതുവര്‍ഷം പോലുള്ള തീര്‍ത്ഥാടന/ഉത്സവ കാലങ്ങളില്‍ ഉടലെടുക്കുന്ന തെറ്റായ കച്ചവട പ്രവണതകള്‍ക്കു തടയിടാന്‍ ലീഗല്‍ മെട്രോളജി വകുപ്പ്.
തീര്‍ത്ഥാടകാരില്‍ നിന്ന് അസമയത്ത് അമിത വില ഈടാക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ കണ്‍ട്രോളര്‍ വി കെ അബ്ദുള്‍ ഖാദര്‍ നിര്‍ദ്ദേശം നല്‍കി.
ഉത്തരമേഖല ജോയിന്റ് കണ്‍ട്രോളര്‍ പി ശ്രീനിവാസ് രൂപീകരിച്ച പ്രത്യേക സ്‌ക്വാഡുകള്‍ എല്ലാ ജില്ലകളിലും രാത്രികാല പരിശോധന നടത്തും. കോഴിക്കോട് ജില്ലയില്‍ ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ മുരളി, ജവാഹര്‍ ടി ജി എന്നിവരുടെ നേതൃത്യത്തില്‍ പമ്പുകള്‍, ബേക്കറി, ഭക്ഷണപാനീയങ്ങള്‍, പൂജാവസ്തുക്കള്‍ എന്നിവയുടെ വില്പന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി വരുന്നു.
കൃത്യത ഉറപ്പു വരുത്താത്ത അളവു തൂക്കങ്ങള്‍, ശരിയായ രീതിയില്‍ വില രേഖപ്പെടുത്താത്ത വില്പന, അധിക വില ഈടാക്കിയും തൂക്കത്തില്‍ കുറച്ചുമുളള വില്പന എന്നിവക്ക് എതിരെ ഇന്‍സ്‌പെക്ടര്‍മാരായ പി പ്രബിത്ത് നിജിന്‍ കെ ജെ ഗാര്‍ഗി ഗംഗ എന്നിവരാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ജോണ്‍സണ്‍ ടി ജെ, മനോജ് കുമാര്‍ എം ഒ, അജയ് പി വര്‍ക്കി, ഒ മണി എന്നിവര്‍ സ്‌ക്വാഡ് അംഗങ്ങള്‍ ആണ്.
സ്വന്തം ലേഖകൻ.
