അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ബൈഡൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ടുകൾ

ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടുത്ത അനുയായിയോട് ഇത് സംബന്ധിച്ച് ബൈഡൻ സൂചിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡൻ പിൻമാറിയേക്കുമെന്ന് റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടുത്ത അനുയായിയോട് ഇത് സംബന്ധിച്ച് ബൈഡൻ സൂചിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ബുധൻ രാത്രി ഗവർണർമാരുമായി ബൈഡൻ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. അതേസമയം വൈറ്റ് ഹൗസ് വൃത്തങ്ങൾ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി. നേരത്തെ ഡൊണാൾഡ് ട്രംപുമായുള്ള ആദ്യ ടെലിവിഷൻ സംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെ ജോ ബൈഡന് പകരം മറ്റൊരാളെ സ്ഥാനാർത്ഥിയാക്കണമെന്ന് പാർട്ടിയിൽ ആവശ്യം ഉയർന്നിരുന്നു.

പ്രസിഡൻഷ്യൽ തിരഞ്ഞെടുുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനം ഉയർന്നത് ബൈഡന് പകരം മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യ മിഷേലിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവും സജീവമാണ്. മിഷേൽ സ്ഥാനാർത്ഥിയാകുമെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ടെസ് ക്രൂസിന്റെ പ്രവചനവും ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാക്കുന്നു.


                                                                                                                                                                    സ്വന്തം ലേഖിക

Author
Journalist

Arpana S Prasad

No description...

You May Also Like