ലഹരി വേട്ടയിൽ വലയിലായ റാപ്പ് ഗായകൻ വേടൻ.*

*


 *സി.ഡി. സുനീഷ്.* 


കഞ്ചാവ് കേസില്‍ റാപ്പര്‍ വേടന് ജാമ്യം. ഫ്‌ളാറ്റില്‍നിന്ന് ആറുഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് വേടനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്. പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാലാണ് സ്റ്റേഷന്‍ജാമ്യം കിട്ടിയത്. വേടനൊപ്പം കേസില്‍ അറസ്റ്റ് ചെയ്ത മ്യൂസിക് ബാന്‍ഡിലെ അംഗങ്ങളായ എട്ടുപേരെയും ജാമ്യത്തില്‍വിട്ടു.


  കഞ്ചാവ് കേസില്‍ പിടിയിലായ റാപ്പര്‍ വേടന്റെ കയ്യില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. പരിശോധനയില്‍ പ്രത്യേക തരം കത്തി, മഴു തുടങ്ങിയ ആയുധങ്ങളാണ് പിടിച്ചെടുത്തത്. ഈ സംഭവത്തിലാണ് ആയുധ നിയമപ്രകാരം കേസെടുക്കുന്ന കാര്യം പൊലീസ് പരിഗണിക്കുന്നത്. അതേസമയം, ആയുധങ്ങള്‍ അല്ലെന്നും വിവിധ കലാപരിപാടികളില്‍ ലഭിച്ച സമ്മാനങ്ങളാണെന്നുമാണ് വേടന്‍ പൊലീസിനോട് പറഞ്ഞത്.


  കഞ്ചാവ് കേസില്‍ അറസ്റ്റിലായ റാപ്പര്‍ വേടന്റെ ആദ്യ പ്രതികരണം പുറത്ത്. പൊലീസിന്റെ വേട്ടയാടലാണോ എന്ന ചോദ്യത്തിന് 'അല്ല' എന്നായിരുന്നു മാധ്യമങ്ങളോട് വേടന്റെ മറുപടി. തന്നെ ആരും കുടുക്കിയതല്ലെന്നും കേസില്‍ യാതൊരു ഗൂഢാലോചനയുമില്ലെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യ പരിശോധന പൂര്‍ത്തിയാക്കി വേടനെ ഹില്‍ പാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.


  കഞ്ചാവ് കേസില്‍ പിടിയിലായ റാപ്പര്‍ വേടനെതിരെ പുലിപ്പല്ല് മാലയുടെ പേരില്‍ വനം വകുപ്പ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ കോടനാട്ടെ വനം വകുപ്പ് ഓഫീസിലേക്കാണ് കൊണ്ടുപോയ വേടനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തമിഴ്‌നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്റെ മൊഴി. എന്നാല്‍ തായ്‌ലന്‍ഡില്‍ നിന്ന് കൊണ്ടുവന്ന പുലിപ്പല്ലാണിതെന്നാണ് വേടന്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുറ്റം തെളിഞ്ഞാല്‍ മൂന്ന് മുതല്‍ 7 വര്‍ഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്നതാണ് കുറ്റം.

Author
Citizen Journalist

Goutham prakash

No description...

You May Also Like