സാമ്പത്തിക സുരക്ഷയ്ക്കുള്ള 'മന്ത്രവിദ്യ'കൾ പകർന്ന് മുതുകാടിൻ്റെ മാജിക് ഷോ
- Posted on March 01, 2025
- News
- By Goutham prakash
- 140 Views
ഡിജിറ്റൽ സാമ്പത്തിക സുരക്ഷയ്ക്കുള്ള 'മന്ത്രവിദ്യ'കൾ പകർന്ന് ഗോപിനാഥ് മുതുകാടിൻ്റെ മാജിക് ഷോ. ഡിജിറ്റൽ ലോകത്തെ സാമ്പത്തിക വിനിയോഗങ്ങളിൽ ജാഗ്രത പാലിക്കേണ്ടുന്ന, ശ്രദ്ധ പുലർത്തേണ്ടുന്ന വിഷയങ്ങൾ ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് പ്രൊവിഡൻസ് വിമൻസ് കോളേജിൽ സംഘടിപ്പിച്ച പരിപാടിയിലാണ് 'മന്ത്രജാല'ത്തിലൂടെ സാമ്പത്തിക സുരക്ഷയുടെ പ്രാധാന്യവും നിർദ്ദേശങ്ങളും സൂത്രങ്ങളും മജീഷ്യൻ കൈമാറിയത്.
മാജിക്കിനെ തുടർന്ന് അതിഥികളുമായി വിദ്യാർത്ഥികൾ സംവദിച്ചു.
സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് രാജ്യവ്യാപകമായി നടത്തുന്ന വിവിധ പരിപാടികളോട് അനുബന്ധിച്ചാണ് കോഴിക്കോട്ടും പരിപാടി സംഘടിപ്പിച്ചത്. സമകാലിക സംഭവ വികാസങ്ങളിൽ ഉണ്ടാവുന്ന സാമ്പത്തിക ദുരന്തങ്ങൾ സംബന്ധിച്ച് വിദ്യാർത്ഥികളിലും യുവജനങ്ങളിലും വിപുലമായ ബോധവത്കരണ പരിപാടികളാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തുന്നത്.
