കൊടും ചൂടിൽ പൊള്ളി തൊഴിലാളി.
- Posted on April 02, 2025
- News
- By Goutham prakash
- 180 Views
പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിൽ ജോലിക്കിടെ ചുമട്ടു തൊഴിലാളിക്ക് കൈയ്യിലും മുതുകിലും സൂര്യാഘാതമേറ്റു. തേനാരി തോട്ടക്കര സതീഷ് (46) നാണ് ഇന്നലെ (ചൊവ്വ) പകൽ 11.30 ന് ചുമട് ജോലിക്കിടെ
സൂര്യാഘാതമേറ്റത്. തോട്ടക്കര ഭാഗത്ത് കൊയ്ത്ത് കഴിഞ്ഞ നെല്ല് കയറ്റുന്നതിനിടെയാണ് സംഭവം.
എലപ്പുള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
