ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് യു എസിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ പ്രഭാഷണ വിലക്ക്.
- Posted on May 09, 2025
- News
- By Goutham prakash
- 86 Views
സി.ഡി. സുനീഷ്
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് യുഎസിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തുന്നതിനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചുവെന്ന് മന്ത്രിയുടെ ഓഫിസ്. സര്‍വകലാശാല പ്രഭാഷണത്തിനു മന്ത്രിയെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണു കേന്ദ്രത്തോടു യാത്രാ അനുമതി തേടിയത്.
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല സന്ദര്‍ശിക്കാന്‍ കേന്ദ്രം അനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതികരിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സന്ദര്‍ശനം നിഷേധിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് കിട്ടിയെന്നും കാരണം എന്താണെന്ന് അറിയില്ലെന്നും മുന്‍പ് മന്ത്രി പി രാജീവിനുള്‍പ്പെടെ സമാന അനുഭവം ഉണ്ടായിട്ടുണ്ടല്ലോ എന്നും വീണാ ജോര്‍ജ് പറഞ്ഞു.
