വി.എസ്. അച്യുതാന്ദൻ അന്തരിച്ചു, വിപ്ലവ സൂര്യന് വിട.

സി.ഡി. സുനീഷ്




മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു


തിരുവനന്തപുരം:

അവസാന ശ്വാസം വരെ കമ്യൂണിസ്റ്റായി ജീവിക്കുകയും പോരാടുകയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചുവന്ന സൂര്യൻ അസ്തമിച്ചു.


ഇന്ന് ഉച്ച കഴിഞ്ഞ്  3.30 ന് ആയിരുന്നു അന്ത്യം.


കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


അഴിക്കോടൻ പഠന  ഗവേഷണ കേന്ദ്രത്തിലേക്ക് 

മൃതദേഹം കൊണ്ട് വന്നതിന് ശേഷം വസതിയിലേക്ക് കൊണ്ട് പോകും.

നാളെ രാവിലെ 

വിലാപ യാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോയി മറ്റന്നാൾ ആയിരിക്കും 

മറ്റന്നാൾ സംസ്കാര ചടങ്ങുകൾ ഉച്ചക്ക് രണ്ട് മണിക്ക് നടക്കുക.


ഇന്ന് ഉച്ചയോടെ രക്തസമർദ്ദം താഴ്ന്നതിനെ തുടർന്ന് മെഡിക്കൽ ബോർഡ് അടിയന്തിര യോഗം ചേർന്നിരുന്നു.


തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും, സെക്രട്ടറി പി ഗോവിന്ദൻ, ആരോഗ്യ മന്ത്രി വീണ ജോർജ്, ചീഫ് സെക്രട്ടറി  ഉൾപ്പെടെയുള്ളവരും പാർട്ടി നേതാക്കളും ആശുപത്രിയിൽ എത്തിചേർന്നിരുന്നു.


കഴിഞ്ഞ ഒരു മാസക്കാലമായി വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലായിരുന്നു വിഎസ്.

കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്.

കണ്ണേ കരളേ വി.എസ്സേ എന്ന് കേരളം വിളിച്ച വിപ്ലവ സൂര്യനാണ് ഇന്ന് വിട വാങ്ങിയത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like