ഹരിത പാതയിൽ മണ്ണിലും കൃഷിയിലും വിത്ത് നട്ട നമ്മാൾവാർ.
- Posted on December 30, 2024
- News
- By Goutham prakash
- 185 Views
മണ്ണിലും കൃഷിയിലും ജൈവ പാതയിൽ സഞ്ചരിച്ച് ഈ സാരോപദേശങ്ങൾ ലോകത്തിന് നൽകിയാണ് നമ്മാൾവാർ ജീവിച്ചത്.
മണ്ണിലും മനസ്സുകളും ഹരിതാഭ ചാർത്തി, രാസ- കീടനാശിനിയുടെ ദോഷത്തെ കുറിച്ച് ബോധവത്കരണം നടത്തി.
ജൈവകൃഷിയുടെ ആചാര്യന്‍ നമ്മാള്‍വാറുടെ 11-ാം ചരമവാർഷികമാണിന്ന്.
രാസവളങ്ങളില്ലാത്ത കാര്‍ഷികരീതിയുടെ പ്രചാരണത്തിലൂടെ തമിഴ് ജനതയ്ക്ക് ജൈവകൃഷിയുടെ ആചാര്യനായി മാറിയ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ജൈവ ശാസ്ത്രജ്ഞനുമായ ഡോ. ജി. നമ്മാള്‍വാര്‍
1938ല്‍ തഞ്ചാവൂര്‍ ജില്ലയിലെ ഇളങ്കാട് ജനിച്ച നമ്മാള്‍വാര്‍ അണ്ണാമലൈ സര്‍വകലാശാലയില്‍ നിന്ന് കൃഷിയില്‍ ബിരുദം നേടി. കോവില്‍പ്പട്ടിയിലെ അഗ്രി. റീജണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ കുറച്ചുനാള്‍ ജോലിചെയ്തു. രാസവളങ്ങളും കീടനാശിനികളും സര്‍ക്കാര്‍തന്നെ പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 1969ല്‍ ജോലി രാജിവെച്ചു. തുടര്‍ന്ന്, തമിഴ്‌നാട്ടില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച് കര്‍ഷകര്‍ക്കിടയില്‍ ജൈവകൃഷിയുടെ പ്രചാരകനായി മാറി. ഓര്‍ഗാനിക് കൃഷിരീതി പഠിപ്പിക്കാന്‍ 'വണങ്ങം' എന്നപേരില്‍ ഒരു സംഘടനയ്ക്കും രൂപംനല്‍കി. ജൈവ കൃഷിയുമായി ബന്ധപ്പെട്ട് ലോകം മുഴുവന്‍ സഞ്ചരിച്ചു. പല വേദികളിലും പ്രഭാഷണങ്ങള്‍ നടത്തി. അദ്ദേഹത്തിന്റെ ജൈവകൃഷി പ്രചാരണ രീതിയെ ദിണ്ടിഗല്‍ ഗാന്ധിഗ്രാം ഇന്‍സ്റ്റിറ്റിയൂട്ട് 2007ല്‍ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ബി.ടി. വഴുതിനക്കെതിരെയും സമരം നടത്തിയ നമ്മാള്‍വാര്‍ തമിഴ്‌നാടിന് ആരോഗ്യകരമായ കൃഷിരീതികളും പരിസ്ഥിതി സംരക്ഷണത്തിന്റെ വലിയ സന്ദേശവുമാണ് കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി പകര്‍ന്നു നല്‍കിയത്. സേഫ് ഫുഡ് അലയന്‍സ് എന്ന സംഘടനയ്ക്കും വിത്തുപാകിയത് നമ്മാള്‍വാറായിരുന്നു.
ഇരുളിൽ ചില, വെളിച്ചങ്കൾ, വിതൈകൾ
ഇയർക്കൈ വ്യവസായ യുക്തികൾ, തായ് മണ്ണേ വണക്കം, മോൽമൺ പെറുവോം, ഇയർക്കൈ വാഴ്വ് മുതലായ ശ്രദ്ധേയമായ പ്രകൃതി സംരക്ഷണ പുസ്തകങ്ങളുടെ രചയിതാവും കൂടിയായിരുന്നു. 2013 ഡിസംബർ 30 ന് അന്തരിച്ചു. തഞ്ചാവൂരില്‍ കാവേരിതടത്തില്‍ സ്വകാര്യകമ്പനി കല്‍ക്കരി-മീഥേന്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെ ഡിസംബര്‍ 2 മുതല്‍ അവിടെ താമസിച്ച് പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു. പട്ടുകോട്ടെയിലെ കെ.കെ.ആര്‍. ലെനിന്റെ വസതിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. ഉറക്കത്തിനിടെ അന്ത്യം സംഭവിച്ചു.
സി.ഡി. സുനീഷ്
