മദ്യപിച്ച് വാഹനംഓടിച്ചു; സംവിധായകനെതിരേ കേസെടുത്തു
- Posted on December 19, 2024
- News
- By Goutham prakash
- 264 Views
തിരുവനന്തപുരം.
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ
പ്രധാനവേദിയായ ടാഗോർ തിയേറ്ററിലൂടെ
മദ്യപിച്ച് അപകടഭീഷണി ഉയർത്തി
കാർഓടിച്ചതിന് സംവിധായകൻ ഉൾപ്പെടെ
മൂന്നുപേർക്കെതിരേ മ്യൂസിയം പോലീസ്
കേസെടുത്തു.
സംവിധായകൻ സുവീരൻ (57),
സുഹൃത്തുക്കളായ പ്രകാശൻ (52),
മധു (49) എന്നിവർക്കെതിരേയാണ് മ്യൂസിയം
പോലീസ്കേസെടുത്തത്. ബുധനാഴ്ച
വൈകീട്ടായിരുന്നു സംഭവം. അപകടകരമായ
രീതിയിൽ വാഹനം
വരുന്നതുകണ്ട്ചലച്ചിത്രമേളയ്ക്കെത്തിയ
ഡെലിഗേറ്റുകളാണ് പോലീസിനെ വിവരം
അറിയിച്ചത്. മ്യൂസിയം പോലീസ് സ്ഥലത്തെത്തി
മൂവരെയുംകസ്റ്റഡിയിലെടുക്കുകയായിരുന്നു.
സ്വന്തം ലേഖകൻ.
