വാണിജ്യ തർക്കങ്ങൾ പരിഹരിക്കുന്നതിനായി പുതിയ പദ്ധതി അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാ രാമൻ

ഡൽഹി : വാണിജ്യ തർക്കങ്ങൾ പരിഹരിക്കുന്നതിനായി പുതിയ പദ്ധതി അവതരിപ്പിച്ച് ധനമന്ത്രി. ഇതിനായി  വിവാദ് സേ വിശ്വാസ്-2 പദ്ധതി കൊണ്ടുവരുമെന്നാണ് പ്രഖ്യാപനം. ഇതര വളങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി പ്രണം യോജന ആരംഭിക്കും. ഇതിന് പുറമെ ഗോവർദ്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി 500 പുതിയ പ്ലാന്റുകൾ സ്ഥാപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ടൂറിസം മേഖലയ്ക്ക് ബജറ്റിൽ വൻ പ്രഖ്യാപനങ്ങൾ.

കേന്ദ്ര ബജറ്റിൽ ടൂറിസം മേഖലയ്ക്കായി വമ്പൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി. രാജ്യത്ത് 50 വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തും. ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരത്തിനുള്ള സമ്പൂർണ പാക്കേജായി ഇവയെ വികസിപ്പിക്കും. തലസ്ഥാനത്ത് യൂണിറ്റി മാൾ തുറക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റിൽ പറയുന്നു. എം എസ് എം ഇ കൾക്ക് 9000 കോടി രൂപ. എംഎസ്എംഇകൾക്കായി 9,000 കോടി രൂപ നീക്കി വെച്ച് കേന്ദ്ര ബജറ്റ് 2023. ധനക്കമ്മി ജിഡിപിയുടെ 5.9%, മൊത്തം ചെലവ് 41.9 ലക്ഷം കോടി. ധനക്കമ്മി ജിഡിപിയുടെ 5.9%, മൊത്തം ചെലവ് 41.9 ലക്ഷം കോടിയെന്ന് ധനമന്ത്രി. ബജറ്റിൽ സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും പ്രഖ്യാപനങ്ങൾ.

മഹിള സമ്മാൻ സേവിംഗ്സ് ലെറ്റർ സ്കീം ആരംഭിക്കും.  ഇതിൽ സ്ത്രീകൾക്ക് 2 ലക്ഷം രൂപയ്ക്ക് 7.5% പലിശ ലഭിക്കും. സീനിയർ സിറ്റിസൺ അക്കൗണ്ട് സ്‌കീമിന്റെ പരിധി 4.5 ലക്ഷത്തിൽ നിന്ന് 9 ലക്ഷമായി ഉയർത്തും. ഇലക്ട്രോണിക് വാഹനങ്ങൾക്ക് വില കുറയും. വിദേശത്ത് നിന്ന് വരുന്ന വെള്ളി വസ്തുക്കൾക്ക് വില കൂടും ചില മൊബൈൽ ഫോണുകൾ, ക്യാമറ ലെൻസുകൾ എന്നിവയ്ക്ക് വില കുറയും. സിഗരറ്റിന് വില കൂടും. കളിപ്പാട്ടങ്ങൾ, സൈക്കിളുകൾ എന്നിവയ്ക്ക് വില കുറയും. സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്കുള്ള ഭവന പദ്ധതികൾ.

പ്രധാനമന്ത്രി ആവാസ് യോജനയുടെ വിഹിതം 66 ശതമാനം വർധിപ്പിച്ച് 79,000 കോടി രൂപയായി ഉയർത്തുകയാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. കാത്തിരുന്ന പ്രഖ്യാപനം: ആദായ നികുതി പരിധിയില്‍ ഇളവ്‌. ആദായ നികുതി പരിധിയിൽ ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. 7 ലക്ഷം രൂപ വരെ ആദായ നികുതിയില്ല. പുതിയ നികുതി ഘടന തിരഞ്ഞെടുക്കുന്നവർക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. നികുതി സ്ലാബുകൾ 5 ആക്കി കുറച്ചു. ബജറ്റ് അവതരണം പൂർത്തിയായി. രണ്ടാം മോദി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റ് അവതരണം പൂർത്തിയായി.


 റിപ്പോർട്ട് :  പ്രത്യേകത ലേഖിക.

Author
Citizen Journalist

Goutham prakash

No description...

You May Also Like