സൈനിക അഭ്യാസത്തിനിടെ അപകടം; ലഡാക്കിൽ അഞ്ചു സൈനികർക്ക് വീരമൃത്യു
- Posted on June 29, 2024
- News
- By Arpana S Prasad
- 273 Views
നദി മുറിച്ചുകടക്കുന്നതിടെ ജലനിരപ്പ് കുത്തനെ ഉയർന്നതോടെ ടാങ്ക് അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. ടി- 72 ടാങ്കാണ് അപകടത്തിൽപ്പെട്ടത്
ലഡാക്കിലെ ദൗലത് ബേഗ് ഓൾഡിയിൽ സൈനിക ടാങ്ക് പരിശീലനത്തിനിടെ നദിയിൽ കുത്തൊഴുക്കിൽപ്പെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.
നദി മുറിച്ചുകടക്കുന്നതിടെ ജലനിരപ്പ് കുത്തനെ ഉയർന്നതോടെ ടാങ്ക് അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. ടി- 72 ടാങ്കാണ് അപകടത്തിൽപ്പെട്ടത്. അഞ്ചു സൈനികരുടെയും മൃതദേഹം കണ്ടെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അനുശോചനം അറിയിച്ചു.
സ്വന്തം ലേഖിക
