തിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയില്‍ രണ്ട് പേർ മരിച്ചനിലയില്‍.
- Posted on January 20, 2025
- News
- By Goutham prakash
- 163 Views
തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടല്‍ മുറിയില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശികളായ സഹോദരങ്ങളാണ് മരിച്ചത്. ഒരാളെ കൊലപ്പെടുത്തിയ ശേഷം മറ്റേയാള്‍ ആത്മഹത്യ ചെയ്തു എന്നാണ് നിഗമനം. വിനായക ടൂറിസ്റ്റ് ഹോമിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദക്തായി കോന്തിബ ബമന്‍ (48), മുക്ത കോന്തിബ ബമന്‍ (45) എന്നിവരാണ് മരിച്ചത്.
ഈ മാസം 17 നാണ് ഇരുവരും റൂമെടുത്തത്. രണ്ട് പേരും മുറി തുറക്കാത്തതിനാല്‍ ഡോര്‍ പൊളിച്ചു കയറുകയായിരുന്നു. പുരുഷന്‍ കെട്ടിത്തൂങ്ങിയ നിലയിലും സ്ത്രീ ബെഡിലും മരിച്ചനിലയിലായിരുന്നു. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.
തൊഴിലില്ലെന്നും അനാഥരാണെന്നും അത്മഹത്യ ചെയ്യുന്നുവെന്നും കുറിപ്പിലുണ്ട്. ബന്ധുക്കള്‍ ആരെങ്കിലും വന്നാല്‍ മൃതദേഹം വിട്ടുകൊടുക്കരുതെന്നും കുറിപ്പില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് . ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)
