ഗവർണർ സത്യ പ്രതിജ്ഞ ചെയ്തു.
- Posted on January 02, 2025
- News
- By Goutham prakash
- 277 Views
തിരുവനന്തപുരം:
നിയുക്ത കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്തു.
രാവിലെ 10.30 ന് രാജ്ഭവന്‍ അങ്കണത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഗാര്‍ഡ് ഒഫ് ഓണര്‍സ്വീകരിച്ച ശേഷമാണ് നിയുക്ത ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ,സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മന്ത്രിമാര്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബീഹാര്‍ഗവര്‍ണരായിരിക്കെയാണ് വിശ്വനാഥ് അര്‍ലേക്കറെ കേരള ഗവര്‍ണരായി മാറ്റി നിയമിച്ചത്. നിയുക്ത ഗവർണർ ഇന്നലെ തിരുവനന്തപുരത്ത് എത്തി
സി.സി. സുനീഷ്.
