വിഷാദ രോഗം എന്ത് കൊണ്ട് ?

മാനസിക സമ്മർദ്ദം കുറയ്ക്കുവാൻ ഗ്രാമങ്ങളിൽ ഉള്ളവർക്ക് കഴിയുന്നു

ഈ കാലഘട്ടത്തിൽ കണ്ടു വരുന്ന പ്രശനമാണ് വിഷാദ രോഗം ( ഡിപ്രെഷൻ) . മുതിർന്നവരിൽ മാത്രമല്ല, യുവജനങ്ങളിലും , ടീനേജിലുള്ളവരിൽ പോലും ഇത് അധികം വ്യാപിച്ചു വരുന്നതിനാൽ ഇതിനെ കുറിച്ച് ഗൗരവമായി പഠിക്കേണ്ടതുണ്ട്.ദുഃഖവും, നിരാശയുമുള്ളവർ എല്ലാവരും വിഷാദരോഗത്തിന് അടിമയാകാറില്ല, ഈ ഭാവങ്ങൾ പെട്ടെന്ന് വരികയും പോവുകയും ചെയ്യുന്നു.വിഷാദ രോഗം സാവധാനം ഉണ്ടാകുന്നു എന്നാൽ, വന്നു കഴിഞ്ഞാൽ പെട്ടെന്ന് മാറാൻ സാധ്യതയുമില്ല. ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളും സംഘർഷ ഭരിതമാകും.ആത്മഹത്യയിലേക്കുള്ള പ്രവേശന കവാടം ആകും ഇത്.

വിഷാദ രോഗത്തിന്റെ മന:ശാസ്ത്രം എന്താണ്? വിഷാദരോഗം  ഒരു വ്യക്തിയുടെ മാനസികാവസ്ഥയിൽ നിന്നും രൂപപ്പെടുന്നതാണ്.എന്നാൽ, ജീവിതത്തിലെ "സവിശേഷ പ്രശ്നം  കൊണ്ടോ, സാഹചര്യത്താലോ  ഉണ്ടാകുന്നതല്ല. ജീവിതത്തിലുണ്ടാകുന്ന അനേക നിരാശാജനകമായ അനുഭവങ്ങളുടെ വെളിച്ചത്തിൽ സംഭവിക്കുന്നതാണ്. മന:ശാസ്ത്രപരമായി  ഇത്തരത്തിലുള്ളവരിൽ "പോസറ്റീവ് എനർജി " ( ഒരാൾക്ക് സന്തോഷത്തോടെ എല്ലാ പ്രവർത്തികളും ചെയ്യാൻ  പ്രചോദനമാകുന്ന അവസ്ഥ ) വളരെ കുറവായിരിക്കും.

അതിനാൽ,  എല്ലാത്തിനോടും 'വിരസതാ ' മനോഭാവത്തോടും , 'നിഷ്ക്രിയ' മനോഭാവത്തോടും കൂടി നോക്കി കാണുന്നു. ജീവിതാനുഭവത്തിന്റെ വെളിച്ചത്തിൽ സാവധാനം രൂപം കൊള്ളുന്നതാണ്. മൂർദ്ധന്യതയിൽ എത്തുമ്പോൾ എല്ലാ വ്യക്തികളോടും, സുഹൃത്തുക്കളോട് പോലും സംസാരങ്ങളും, പങ്കുവയ്ക്കലും വളരെ കുറയുന്നു. അതുപോലെ എല്ലാ പ്രവർത്തന മേഖലയോടും,  സുഖലോലുപതയോട് പോലും 'വിരക്തി' തോന്നുന്നു.

ഒരാളിൽ വിരക്തിയുടെ മനോഭാവം വന്നാൽ പിന്നീട് ജീവിക്കണമെന്നുള്ള  ആഗ്രഹം പോലും ഇല്ലാതാകുന്നു. കൂടാതെ ഇവർ കൂടുതൽ ഏകാന്തത ഇഷ്ടപ്പെടുന്നു. ഈ അവസ്ഥയിൽ ജീവിതം 'അർത്ഥശൂന്യമായി' തോന്നുകയും സ്വയം വെറുക്കുകയും ചെയ്യുന്നു.ചിലപ്പോൾ ആത്മഹത്യയിലെത്തും.ഈ അവസ്ഥയിൽ എത്തുന്നവരെ പ്രത്യേകം ശ്രദ്ധിക്കണം.

വിഷാദരോഗം കൂടുതൽ കാണുന്ന മേഖലകളും, അതിന്റെ സവിശേഷതകളും എന്തൊക്കെയാണ്?

1. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണ് വിഷാദ രോഗം കൂടുതലായി കണ്ടുവരുന്നത്.

ഇങ്ങനെ വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.നഗരപ്രദേശങ്ങളിൽ കുടുംബങ്ങൾ/  ആളുകൾ തമ്മിലുള്ള പരസ്പര ബന്ധങ്ങൾ കുറവാണ്. ഒരേ ഫ്ളാറ്റിൽ കഴിയുന്നവർ പോലും പരസ്പരം തിരിച്ചറിയുന്നില്ല. കുടുംബ ബന്ധവും, സുഹൃത്ത് ബന്ധവും ചുരുക്കം ചില ആളുകളിൽ മാത്രം ഒതുക്കി നിർത്തിയിരിക്കുന്നു.

എന്നാൽ ഗ്രാമപ്രദേശങ്ങളിൽ അയൽപക്കക്കാരും, സമൂഹവും ഒത്തിരി പൊതു കാര്യങ്ങളുമായി ബന്ധപ്പെടുന്നു. കൂടാതെ 'അയൽക്കൂട്ടം',  'കുടുംബശ്രീ' തുടങ്ങിയ കൂട്ടായ്മയിൽ പോകുന്നതിലൂടെ ഒത്തിരി 'മാനസിക സമ്മർദ്ദം കുറയ്ക്കുവാൻ' ഗ്രാമങ്ങളിൽ ഉള്ളവർക്ക് കഴിയുന്നു.

കുട്ടികളുടെ കാര്യത്തിലും ഗ്രാമാന്തരീഷം  ഏറെ ഗുണം ചെയ്യുന്നു. സ്വന്തം കുടുംബത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ അയൽപക്കത്ത് പോയി മറ്റു കുട്ടികളുമായി ഇടപഴകുന്നത് മൂലം വൈകാരികാവസ്ഥയിൽ' നിന്നും പെട്ടെന്ന് മോചനം കിട്ടും  നഗരപ്രദേശത്തുള്ളവർ' പ്രകൃതിയുമായി' വളരെ ബന്ധം കുറവാണ്.

കൃഷി സ്ഥലങ്ങളിലൂടെയും, ചെറുകാടുകളുടെയിടയിലൂടെയും ഗ്രാമപ്രദേശങ്ങളിലുള്ളവർ നടക്കുമ്പോൾ 'മാനസികസമ്മർദ്ദം' ഒത്തിരി കുറക്കുവാൻ കഴിയും.പ്രകൃതിയുമായുള്ള ബന്ധം എല്ലാ തരത്തിലുള്ള രോഗങ്ങളിൽ നിന്നും, പ്രത്യേകിച്ച് മാനസിക പ്രശ്നത്തിൽ നിന്ന് മോചനം നേടാൻ സഹായിക്കുന്നു. എന്നാൽ നഗര പ്രദേശങ്ങളിൽ അതിനുള്ള അവസരം വളരെ കുറവാണ്.

2. സമ്പന്നരിലും, സമൂഹവുമായി കൂടുതൽ ബന്ധമില്ലാത്തവരിലും കൂടുതലായി വിഷാദരോഗം കാണുന്നു. 

സമ്പന്നർ എല്ലാ ലൗകിക  സുഖങ്ങളും ഒരു പരിധിവരെ അനുഭവിച്ച് കഴിയുമ്പോൾ ജീവിതം 'അർത്ഥശൂന്യമായി' തോന്നുന്നു.പിന്നീട് എല്ലാത്തിനോടും 'വിരക്തി 'അനുഭവപ്പെടുന്നു.

3. വിദ്യാസമ്പന്നരിലും വിഷാദ രോഗം കൂടുതലായി കാണുന്നു.

ജീവിതത്തിൽ ഏറ്റവും കൂടുതൽ വിരസത അനുഭവിക്കുന്നത് ഈ തലത്തിൽ ഉള്ളവരാണ്. കാരണം ഇവർ സാധാരണ ജനങ്ങളെപ്പോലെ എല്ലാവരുമായി ഇടപഴകുകയോ, പ്രശനങ്ങൾ പങ്കുവയ്ക്കുക ചെയ്യുന്നില്ല. നല്ലൊരു ശതമാനം ഉയർന്ന പദവിയിലുള്ളവരുടെ  വ്യക്തി ജീവിതം "മറയുള്ളതാണ്. ഇത്തരത്തിലുള്ളവർ കുടുംബത്തിലുള്ളവരുമായി പോലും മാനസികോല്ലാസം നടത്താറില്ല. (എല്ലാവരെയുമല്ല വിഷാദരോഗവുമായി ബന്ധപ്പെട്ടുള്ളവരെ മാത്രം ഉദ്ദേശിച്ചാണ് ).

4. ആത്മീയബോധം ഉള്ളവരിൽ വിഷാദരോഗം വളരെ കുറവാണ്.

മന:ശാസ്ത്രജ്ഞന്മാർ പൊതുവെ ദൈവവിശ്വാസികള ല്ലെങ്കിലും ഒരു കാര്യമവർ സമ്മതിക്കുന്നുണ്ട്.ആത്മീയബോധം( ദൈവവിശ്വാസം ) ഉള്ളവരിൽ പൊതുവേ വിഷാദരോഗം കുറവാണ്. 

ഇതിനുള്ള കാരണങ്ങൾ ഇവയാണ്, തകർച്ചകളിലും, പ്രതിസന്ധികളിലും ഇവർ ദൈവത്തെ ആശ്രയിക്കുന്നതിനാൽ ആത്മശക്തിയും,മനോധൈര്യവും ലഭിക്കുന്നു. ദൈവവിശ്വാസം ഉള്ളവരിൽ പ്രത്യാശ ( ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാകും എന്ന ബോധ്യം ) ഉള്ളതിനാൽ നിരാശാജനകമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ അതിനെ അതിജീവിക്കാൻ കഴിയുന്നു. പോസിറ്റീവ് എനർജി കുറഞ്ഞവരിൽ പോലും ദൈവവിശ്വാസം കൂടുതൽ എനർജി സൃഷ്ടിക്കുന്നതിനാൽ വിഷാദരോഗത്തിലേക്ക് പോകുന്നത് കുറയുന്നു.

ഇതിന്റെ പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. നമ്മളോരോരുത്തരും പ്രത്യേകിച്ച് കുട്ടികളും, കുടുംബവും,സമൂഹത്തിലും കഴിയുന്നത്ര ബന്ധം പുലർത്തുക. "ആത്മീയ ബോധവും,  ലക്ഷ്യബോധവും"  ഉള്ളവരിൽ ഈ അവസ്ഥ ഉണ്ടാകുന്നില്ല. അതിനാൽ കുട്ടികളിൽ ചെറുപ്പത്തിലേതന്നെ ലക്ഷ്യബോധവും, ആത്മബോധവും വളർത്തുക. കൂടാതെ മറ്റുള്ളവർക്ക് ഒരു നന്മ പോലും ചെയ്യാത്തവരാണ് തന്റെ ജീവിതം അർത്ഥശൂന്യമായി കാണുന്നത്. പ്രത്യേകിച്ചും ജീവിതത്തിന് യാതൊരു വിലയും ഇല്ല എന്ന്  തോന്നുന്നിടത്താണ്   വിഷാദരോഗം ആരംഭിക്കുന്നത്. അതിനാൽ നമ്മുടെ ഓരോ പ്രവർത്തിയും ജീവിതത്തെ അർത്ഥവത്താക്കി മാറ്റാൻ ശ്രമിക്കണം.


ഫാദർ. തോമസ് കക്കുഴിയിൽ പുൽപള്ളി ( OFM. Cap), സോഷ്യൽ വർക്കർ, മോട്ടിവേറ്റർ ഡൽഹി. മൊബൈൽ നമ്പർ : +918239778002, +919814906822.

മതമൗലികവാദം രാഷ്ട്രത്തെ നശിപ്പിക്കുന്ന വിഷം

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like