ആശാവര്‍ക്കര്‍മാര്‍ക്ക് മൂന്ന് മാസത്തെ ഹോണറേറിയം അനുവദിച്ചു
- Posted on July 02, 2024
- News
- By Arpana S Prasad
- 170 Views
ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഹോണറേറിയമാണ് അനുവദിച്ചത്. 26,125 ആശാവര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 7000 രൂപ വീതമാണ് ഹോണറേറിയം ലഭിക്കുന്നത്
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ മൂന്ന് മാസത്തെ ഹോണറേറിയം വിതരണത്തിനായി 50.49 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഹോണറേറിയമാണ് അനുവദിച്ചത്. 26,125 ആശാവര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 7000 രൂപ വീതമാണ് ഹോണറേറിയം ലഭിക്കുന്നത്.
സ്വന്തം ലേഖിക
