പി.വി. അൻവർ ജയിലിൽ
- Posted on January 06, 2025
- News
- By Goutham prakash
- 263 Views
ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പി.വി. അന്‍വര്‍ എം.എല്‍.എ. ഉള്‍പ്പെടെ കണ്ടാലറിയുന്ന 11 പേര്‍ക്കെതിരെയാണ് കേസ്. പി.വി. അന്‍വര്‍ എം.എല്‍.എ ഒന്നാംപ്രതിയാണ്. കേസില്‍ അറസ്റ്റിലായ പി.വി. അന്‍വര്‍ എം.എല്‍.എയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. തവനൂര്‍ സബ് ജയിലിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. പോരാട്ടം തുടരുമെന്ന് പി.വി. അന്‍വര്‍ റിമാന്‍ഡിന് പിന്നാലെ പറഞ്ഞു.
സി.ഡി. സുനീഷ്.
