സിനിമ നടൻ G.p.രവി സിംഗപ്പുരിൽ വച്ചു അന്തരിച്ചു.
- Posted on June 15, 2025
- News
- By Goutham prakash
- 148 Views
സ്വന്തം ലേഖകൻ.
സിനിമ നടൻ G.P.രവി സിംഗപ്പുരിൽ വച്ചു അന്തരിച്ചു.
സിനിമ രംഗത്തു സജീവമായിരുന്ന രവി സ്നാപക യോഹന്നാൻ,സ്നേഹസീമ എന്നീ ചിത്രങ്ങളിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു.65 ഓടെ സിംഗപൂരിൽ ബിസിനസ്സ് രംഗത്തേക്ക് കടന്നു.അവിടെ സീരിയൽ രംഗത്തു സജീവമായിരുന്ന രവി 2006 ൽ പുറത്തിറങ്ങിയ തുറുപ്പുഗുലൻ,2009ൽ പട്ടണത്തിൽ ഭൂതം,ലവ് ഇൻ സിങ്കപ്പൂർ,ഐജി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ആറ്റിങ്ങൽ പുളിക്കൽ
ഗോപാലപിള്ളയുടെയും
ആറ്റിങ്ങൽ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ ശ്യാരദാമ്മയുടെയും മകനാണ് രവി.
Dr.ബാലകൃഷ്ണാ (USA),
സുകുമാരി നായർ (പ്രശാന്ത നഗർ), പരേതരായ G.P.രാജൻ (UK),G.P. രഘു (Pune),G.P.രാധാകൃഷ്ണൻ എന്നിവർ സഹോദരങ്ങൾ ആണ്.
