വയനാട്ടിലെ വവ്വാലുകളിൽ നി പ വൈറസ് സ്ഥിരീകരിച്ചു. ജാഗ്രത പുലർത്താൻ നിർദ്ദേശം
- Posted on October 25, 2023
- Localnews
- By Dency Dominic
- 201 Views
ബത്തേരി, മാനന്തവാടി മേഖലകളിലാണ് വൈറസ് സാന്നിധ്യമുള്ളത്.
വയനാട്ടിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആര്‍ അറിയിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
ജാഗ്രത പാലിക്കാൻ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബത്തേരി, മാനന്തവാടി മേഖലകളിലാണ് വൈറസ് സാന്നിധ്യമുള്ളത്.കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്ത് നിപ വൈറസ് കണ്ടെത്തുന്നത് കൊണ്ടും, ഈ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി കേരളത്തില്‍ നടക്കുന്നത് കൊണ്ടും, സര്‍ക്കാര്‍ ഇതിനെ കരുതലോടെ കാണുന്നുവെന്ന് മാത്രമേയുള്ളൂവെന്ന് വീണാ ജോര്‍ജ് പറഞ്ഞു. "കോഴിക്കോടും മരുതോങ്കര ഭാഗങ്ങളിലും നിപയുടെ ആന്റിബോഡി കണ്ടതായി ഐസിഎംആര്‍ കഴിഞ്ഞ ദിവസം അറിയിച്ചതാണ്. നിപയ്ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സിസ്റ്റമാറ്റിക്കായി കോഴിക്കോടും വയനാടും ഒരുപോലെ കൊണ്ടുപോകാനാണ് തീരുമാനിച്ചിട്ടുള്ളത്," ആരോഗ്യമന്ത്രി പറഞ്ഞു.
നിപ ഭീതി ഒഴിഞ്ഞെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് ആശങ്ക സൃഷ്ടിച്ച ഈ റിപ്പോർട്ട് പുറത്ത് വന്നത്. വയനാടിന്റെ ടൂറിസം മേഖലയെ കൂടി ബാധിക്കുന്ന ഈ പ്രശ്നത്തെ നേരിടാൻ ജില്ലാ ഭരണകൂടം ജാഗ്രത പ്രവർത്തനങ്ങൾ തുടങ്ങി.