മാർപാപ്പയുടെ സംസ്കാരം നാളെ, ഇന്ത്യയിലും നാളെ ദുഖാചരണം.
- Posted on April 25, 2025
- News
- By Goutham prakash
- 121 Views
 
                                                    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം നടക്കുന്ന നാളെ ഇന്ത്യയിലും ഔദ്യോഗിക ദുഃഖാചരണം. ഇന്ത്യന്‍ സമയം ശനിയാഴ്ച  ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്‌കാര ചടങ്ങുകള്‍. വത്തിക്കാന്‍ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജര്‍ ബസലിക്കയിലാണ് ചടങ്ങുകള്‍ നടത്തുക. ലോക രാഷ്ട്ര തലവന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. അതേസമയം മാര്‍പാപ്പയെ അവസാനമായി ഒരുനോക്ക് കാണാന്‍ ലോകമെമ്പാടും നിന്ന് ജനപ്രവാഹമാണ്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തി ഇന്നലേയും അന്ത്യാഞ്ജലി അര്‍പ്പിച്ചത് ആയിരങ്ങളാണ്.

 
                                                                     
                                