ക്ഷേത്രങ്ങളിൽ ഇനി സ്ത്രീകൾ പൂജാരികൾ
- Posted on June 14, 2021
- News
- By Deepa Shaji Pulpally
- 644 Views
ആദ്യ നിയമനങ്ങൾ ഹിന്ദു ക്ഷേത്രങ്ങളിൽ

ക്ഷേത്രങ്ങളില്‍ പൂജാരികള്‍ ആകാന്‍ സ്ത്രീകള്‍ക്കും അവസരമൊരുക്കി തമിഴ്നാട്. ഡി.എം കെയുടെ നിർണായക തീരുമാനം വാർത്താ സമ്മേളനത്തിലാണ് അറിയിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.
പൂജാരികൾ ആയി തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകൾക്ക് പരിശീലനം നൽകും. ഇതോടൊപ്പം ഒഴിവുകൾ നികത്തുമ്പോൾ സ്ത്രീകൾക്കായിരിക്കും മുൻഗണന എന്നും ആദ്യ നിയമനങ്ങൾ ഹിന്ദു ക്ഷേത്രങ്ങളിൽ ആയിരിക്കുമെന്നും സർക്കാർ അറിയിച്ചു.