*വാദ്യോത്സവത്തിൻ്റെ തുടക്കമായി സുനിൽ പി ഇളയിടത്തിൻ്റെ പ്രഭാഷണം
- Posted on June 29, 2025
- News
- By Goutham prakash
- 181 Views
**സ്വന്തം ലേഖകൻ.*
*
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ താളവാദ്യോത്സവത്തിൻ്റെ ഭാഗമായി കലയും സാംസ്കാരിക ചരിത്രവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കല ആധുനികമായതോടെ ഇന്ത്യയിൽ കൂടുതൽ മതാത്മകമാകുകയാണ് ചെയ്തതെന്ന് പ്രഭാഷണം ഉദ്ഘാടനം ചെയ്തു കൊണ്ട് സുനിൽ പി ഇളയിടം പറഞ്ഞു. ഇതാണ് ഇന്ത്യൻ കലകളും യൂറോപ്യൻ കലകളും തമ്മിലുള്ള പ്രധാന വ്യത്യാസം. ഇന്ത്യൻ കലകളിൽ മതാത്മക ഘടകങ്ങൾ ആഴത്തിൽ കെട്ടുപിണഞ്ഞു കിടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു. താളവാദ്യോത്സവം ക്യൂറേറ്റർ കേളി രാമചന്ദ്രൻ സംബന്ധിച്ചു. അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി സ്വാഗതവും തൃശ്ശൂർ കേന്ദ്ര കലാസമിതി സെക്രട്ടറി വി.ഡി പ്രേമ പ്രസാദ് നന്ദിയും പറഞ്ഞു
