വിടവാങ്ങിയത് ഇന്ത്യയുടെ വാനമ്പാടി
- Posted on February 06, 2022
- News
- By enmalayalam
- 335 Views
36 ഭാഷകളിലായി മുപ്പതിനായിരത്തിലധികം ഗാനങ്ങള്‍. ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, ഭാരതരത്നം തുടങ്ങി മൂന്ന് ദേശീയ അവാര്‍ഡുകള്‍. ‘ലതാജി’ എന്ന് ഇന്ത്യന്‍ സിനിമാലോകം ആരാധനയോടെയും, ബഹുമാനത്തോടെയും, സ്നേഹത്തോടെയുമെല്ലാം വിളിച്ച ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ സ്വന്തമാക്കിയ നേട്ടങ്ങളുടെ പട്ടിക എത്ര എഴുതിയാലും തീരില്ല.
ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർ (Lata Mangeshkar) (92)വിടവാങ്ങി. കോവിഡ് ബാധിതയായതിനു പിന്നാലെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടർന്ന് ജനുവരി 8 നാണ് ലതാജിയെ മുബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
