സഹകരണ ബാങ്കുകൾ തണ്ണീർപന്തൽ ഒരുക്കും : മന്ത്രി വി എൻ വാസവൻ.

തിരുവനന്തപുരം:  ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുൻനിർത്തി സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലും തണ്ണീർപന്തലുകൾ ആരംഭിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഉൾക്കൊണ്ട് സഹകരണവകുപ്പ് കൂടി അതിൽ പങ്കാളി ആവുകയാണന്ന് സഹകരണ മന്ത്രി വി എൻ വാസവൻ അറിയിച്ചു. എല്ലാ സംഘങ്ങളും തണ്ണീർ പന്തലുകൾ ഒരുക്കണമെന്ന് ഇന്ന് ചേർന്ന സംസ്ഥാനത്തെ സഹകരണ സംഘം പ്രസിഡന്റുമാരുടെ യും ഉദ്യാഗസ്ഥരുടെയും ഓൺലൈൻ യോഗത്തിലാണ് മന്ത്രി ഈ നിർദ്ദേശം നൽകിയത്.  എല്ലാ ബാങ്കുകളും അവരുടെ മേഖലയിലെ പൊതു ഇടങ്ങളിലും , വ്യാപാര തെരുവുകളിലും ആവശ്യാനുസരണം 'തണ്ണീർ പന്തലുകൾ' ആരംഭിക്കുവനാണ് നിർദ്ദേശിച്ചിരിക്കുന്നത്.  സംസ്ഥാനം ഇതുവരെ അഭിമുഖീകരിക്കാത്ത അത്യുഷ്ണമാണ് അനുഭവിക്കുന്നത്. കൊവിഡ് കാലത്തും പ്രളയകാലത്തും ജനങ്ങളെ സഹായിക്കാൻ സഹകരണപ്രസ്ഥാനങ്ങൾ മുൻനിരയിൽ ഉണ്ടായിരുന്നു. അതേ രീതിയിൽ സാമൂഹിക ഉത്തരവാദിത്വം എന്ന നിലയിൽ ഇതിന്റെ ഭാഗമാവുന്നത്.  വേനൽ അവസാനിക്കുന്നസമയം വരെ തണ്ണീർ പന്തലുകൾ നിലനിർത്തണമെന്നു നിർദേശിച്ചിട്ടുണ്ട്.   തണ്ണീർപ്പന്തലുകളിൽ സംഭാരം, തണുത്ത വെള്ളം, അത്യാവശം ഒആർഎസ് എന്നിവ കരുതണം. പൊതുജനങ്ങൾക്ക് ഇത്തരം 'തണ്ണീർ പന്തലുകൾ' എവിടെയാണ് എന്ന അറിയിപ്പും നൽകണം.   ഇവയ്ക്കായി പൊതു കെട്ടിടങ്ങൾ, സുമനസ്‌കർ നൽകുന്ന കെട്ടിടങ്ങൾ എന്നിവ ഉപയോഗിക്കാം. അടുത്ത 15 ദിവസത്തിനുള്ളിൽ ഇതു നടപ്പാക്കണമെന്നാണ് മന്ത്രി യോഗത്തിൽ നിർദേശം നൽകിയിരിക്കുന്നത്.

സ്വന്തം ലേഖകൻ .

Author
Citizen Journalist

Goutham Krishna

No description...

You May Also Like