മുളയിൽ വിസ്മയം തീർക്കുന്ന കലാകാരൻ
- Posted on October 04, 2021
- Timepass
- By Deepa Shaji Pulpally
- 721 Views
പൾപ്പും, പേപ്പറും, ഫൈബർ ഉൽപ്പന്നങ്ങളും, ഗാർഹിക അലങ്കാര വസ്തുക്കളുമെല്ലാം മുളയിൽ നിന്നും നിർമിക്കുകയാണ് മുൻ K. S. E. B അസിസ്റ്റന്റ് എൻജിനീയർ ഉണ്ണികൃഷ്ണൻ നായർ
മുളയിൽ വിസ്മയം തീർക്കുകയാണ് പാലാ ആണ്ടൂർ, K. S. E. B റിട്ടേർഡ് അസിസ്റ്റന്റ് എൻജിനീയർ ശ്രീ ഉണ്ണികൃഷ്ണൻനായർ. പൾപ്പും, പേപ്പറും, ഫൈബർ ഉൽപ്പന്നങ്ങളും, ഗാർഹിക അലങ്കാര വസ്തുക്കളുമെല്ലാം മുളയിൽ നിന്നും നിർമിക്കുന്ന അദ്ദേഹം ഈ വിദ്യ മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുകയും ചെയ്യുന്നുണ്ട്.
മുളങ്കാടുകൾ കേരളത്തിലെ ആവാസവ്യവസ്ഥയുടെ സന്തുലിത വാഹകരാണ് എന്ന സത്യം മനസ്സിലാക്കി മുള തൈകൾ നട്ടു പിടിപ്പിക്കുന്ന ഉദ്യമത്തിൽ ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം പ്രവർത്തനം ആരംഭിച്ചിരുന്നു.
ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര ബാംബൂ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടന്ന വെബിനാറിൽ മുളയിൽ തീർത്ത ഉൽപ്പന്നങ്ങളെ കുറിച്ച് ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം മെമ്പർ കൂടിയായ ശ്രീ. ഉണ്ണികൃഷ്ണൻ നായർ ക്ലാസ്സ് എടുക്കുകയുണ്ടായി. ഇത്തരത്തിൽ നിർമിക്കുന്ന മുള ഉൽപന്നങ്ങൾക്ക് മാർക്കറ്റ് ഉണ്ടാവുകയാണ് എങ്കിൽ കുറെ അധികം ആളുകൾക്ക് തൊഴിൽ കണ്ടെത്താൻ സാധിക്കുന്ന മേഖലയായി ഇത് വളരും.