കോതമംഗലത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; ആക്രമണം ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ.
- Posted on December 17, 2024
- News
- By Goutham prakash
- 193 Views
കോതമംഗലം (എറണാകുളം) കോതമംഗലം
ഉരുളൻതണ്ണിയിൽ യുവാവിനെ കാട്ടാന
ചവിട്ടിക്കൊന്നു. കോടിയാട്ട് വർഗീസിന്റെമകൻ
എൽദോസ് (40) ആണ് മരിച്ചത്.
സംഭവസ്ഥലത്തുനിന്നു മൃതദേഹം മാറ്റാൻ
അനുവദിക്കാതെ
നാട്ടുകാർപ്രതിഷേധിക്കുകയാണ്. വനംവകുപ്പ്
ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു.
ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടയിലാണ്
എൽദോസിനെ ആന ആക്രമിച്ചത്.
ഛിന്നഭിന്നമായ നിലയിലാണ്എൽദോസിന്റെ
മൃതദേഹം. എൽദോസിന് ഒപ്പമുണ്ടായ ആൾ
തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇയാളാണ്
നാട്ടുകാരെയുംവനംവകുപ്പിനെയും വിവരം
അറിയിച്ചത്. സംഭവസ്ഥലത്തുനിന്ന് ഒരു
കിലോമീറ്റർ മാത്ര ദൂരെയാണ് എൽദോസിന്റെ
വീട്. പാതയിൽ വഴിവിളക്ക് ഉണ്ടായിരുന്നില്ല.
വനാതിർത്തിയോട് ചേർന്നു കിടക്കുന്ന
പ്രദേശത്ത് വേലി സ്ഥാപിക്കണമെന്ന്
നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യമാണ്.
എന്നാൽ ഇതുവരെ നടപടിയുണ്ടായില്ല.
കുട്ടമ്പുഴ പഞ്ചായത്തിലെ വനാതിർത്തിയോട്
ചേർന്നുള്ള ഈ പ്രദേശത്ത്
അറുപതോളംകുടുംബങ്ങൾ താമസിക്കുന്നുണ്ട്.
ജനപ്രതിനിധികളടക്കമുള്ളവർ
സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
സി.ഡി. സുനീഷ്.
