വാട്‌സ്ആപ്പ് ബോട്ട് വഴി എല്‍ഐസി പ്രീമിയം അടക്കാം.
- Posted on May 12, 2025
- News
- By Goutham prakash
- 202 Views
സ്വന്തം ലേഖിക.
വാട്‌സ്ആപ്പ് ബോട്ട് വഴി പ്രീമിയം അടയ്ക്കാനുള്ള സൗകര്യമൊരുക്കി പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി പ്രീമിയം അടയ്ക്കാനും രസീതുകള്‍ ലഭ്യമാക്കാനും ഇതുവഴി സാധിക്കും. എല്‍ഐസി കസ്റ്റമര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്തവര്‍ക്ക് പ്രീമിയം അടയ്‌ക്കേണ്ട പോളിസികളുടെ വിശദാംശങ്ങള്‍ 8976862090 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ പരിശോധിക്കാം. തുടര്‍ന്ന് വാട്‌സ്ആപ്പ് ബോട്ടില്‍ യുപിഐ/നെറ്റ് ബാങ്കിങ്/കാര്‍ഡുകള്‍ വഴി പ്രീമിയം തുക അടയ്ക്കാം. എല്‍ഐസി പോര്‍ട്ടലില്‍ പോളിസികള്‍ രജിസ്റ്റര്‍ ചെയ്ത എല്‍ഐസി പോളിസി ഉടമകള്‍ക്ക് 8976862090 എന്ന മൊബൈല്‍ നമ്പറില്‍ 'HI' എന്ന് പറഞ്ഞുകൊണ്ട് വാട്‌സ്ആപ്പില്‍ ഈ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. ലിസ്റ്റ് ചെയ്ത സേവനങ്ങള്‍ ലഭിക്കാന്‍ സഹായിക്കുന്ന നിരവധി ഓപ്ഷനുകള്‍ സ്‌ക്രീനില്‍ ലഭിക്കും. എല്‍ഐസി പോളിസി സേവനങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷന്‍ നമ്പര്‍ തെരഞ്ഞെടുക്കുക. www.licindia.in വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
