ചൂരൽമലയിൽ ഉരുൾ പൊട്ടിയതായി അഭ്യൂഹം, സ്ഥിരീകരിക്കാതെ ജില്ലാ ഭരണകൂടം.
- Posted on June 25, 2025
- News
- By Goutham prakash
- 188 Views
സി.ഡി. സുനീഷ്
കൽപ്പറ്റ.
മഴ പ്രഹരമേറ്റ ചൂരൽ മലയിൽ
വീണ്ടും ഉരുൾ പൊട്ടിയതായി അഭ്യൂഹം, സ്ഥിരീകരിക്കാതെ ജില്ലാ ഭരണകൂടം.
നോൺ ഗോൺ പ്രദേശത്ത് സന്ദർശിക്കരുതെന്ന് ജില്ലാ അധികാരികൾ കർശന നിർദ്ദേശം നൽകി.
ചൂരൽ മലക്കടുത്ത പുഞ്ചിരി മട്ടത്ത്
ഉരുൾ പൊട്ടിയതായി
സ്ഥിരീകരണമില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
മുമ്പുണ്ടായ ഉരുൾ അവശിഷ്ടങ്ങൾ വെള്ളപ്പാച്ചിലിൽ
ഒഴുകി വരുന്നുണ്ട്.
കുറച്ചാളുകൾ കൂടുങ്ങി കിടക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
മണ്ണൊലിപ്പ് തീർത്തും പോകും വരെ ഇത് തുടർന്നേക്കാം.
പുഴയോട് ചേർന്ന നോ ഗോൺ സോൺ
കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
വെള്ളരിമല പുന്ന പുഴയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയെ തുടർന്ന് നീരൊഴുക്ക് കൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഉരുൾപ്പൊട്ടൽ ഉണ്ടായ ഭാഗത്ത് ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.നോ ഗോ സോണിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.പ്രദേശത്തുള്ള തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക് എത്തിക്കാനുള്ള നടപടി സ്വികരിച്ചിട്ടുണ്ടെന്ന്,ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
