കണിയും കെെനീട്ടവുമായി സപ്ലൈകോ.

കൊച്ചി : വിഷുക്കണിയും വിഷുക്കൈനീട്ടവുമായി സപ്ലൈകോ വിഷു മാർക്കറ്റുകൾ സംസ്ഥാനത്ത്‌ സജീവം. മാവേലിസ്റ്റോറുകൾ ഒഴികെ സപ്ലൈകോയുടെ എല്ലാ വിൽപ്പനശാലകളിലും ചൊവ്വവരെ വിഷു ചന്തകൾ പ്രവർത്തിക്കും. വിഷുക്കൈനീട്ടം, 16 അവശ്യസാധനങ്ങള്‍ അടങ്ങിയ വിഷുക്കണി പ്രത്യേക കിറ്റ് എന്നിവയും സപ്ലൈകോ വിഷുവിന്‌ ഒരുക്കിയിട്ടുണ്ട്.​ 101 ര‍ൂപ വിഷുക്കൈനീട്ടം ​സപ്ലൈകോ മെഡിക്കല്‍ സ്റ്റോർ, പെട്രോള്‍ ബങ്ക്‌, എല്‍പിജി ഔട്ട്‌ലെറ്റ്‌ എന്നിവ ഒഴികെയുള്ള വിൽപ്പനശാലകളില്‍നിന്ന് 1000 രൂപയ്‌ക്കുമുകളില്‍ സബ്‌സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവർക്ക്‌ വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പണ്‍ ലഭിക്കും.


ഈ കൂപ്പണുമായി 16 മുതല്‍ മെയ് 30വരെ സപ്ലൈകോയുടെ ഏതെങ്കിലും വിൽപ്പനശാലകളില്‍നിന്ന് 1000 രൂപയ്‌ക്കുമുകളില്‍ സബ്‌സിഡി ഇതര സാധനങ്ങള്‍ വാങ്ങുമ്പോൾ 101 രൂപ കിഴിവ്‌ ലഭിക്കും.​ വിഷുക്കണി കിറ്റ്‌ ​1250 രൂപയുടെ 16 അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രത്യേക വിഷുക്കണി കിറ്റ്‌ സപ്ലൈകോ ഒ‍ൗട്ട്‌ലെറ്റുകളിൽ കിട്ടും. കിറ്റ് 1001 രൂപയ്‌ക്കാണ് സപ്ലൈകോ നല്‍കുന്നത്.


പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല, ശര്‍ക്കരപ്പൊടി, ശബരി (സേമിയ/ പാലട) പായസം മിക്‌സ്, പായസക്കൂട്ട്, മില്‍മ നെയ്യ്, ശബരി വെളിച്ചെണ്ണ, ഗോള്‍ഡ് ചായപ്പൊടി, ജീരകം, കടുക്, ഉപ്പ്, പുട്ടുപൊടി/അപ്പംപൊടി, ചിക്കന്‍ മസാല, ഗരം മസാല എന്നിവ അടങ്ങിയതാണ് കിറ്റ്. ശബരി ഉൽപ്പന്നങ്ങളും വേഗത്തിൽ വിറ്റഴിയുന്ന ഉപഭോക്‌തൃ ഉൽപ്പന്നങ്ങളും പ്രത്യേകനിരക്കില്‍ വിഷു ചന്തകളിൽ ലഭ്യമാണ്‌.

Author
Citizen Journalist

Goutham prakash

No description...

You May Also Like