എൺപതിന്റെ നിറവിലും മണ്ണിനെ നെഞ്ചോട് ചേർത്ത പ്രകൃതിസ്നേഹി
- Posted on June 05, 2021
- Timepass
- By Deepa Shaji Pulpally
- 747 Views
80 കളുടെ നിറവിൽ പ്രായത്തെ പോലും തോൽപ്പിച്ച്, ചുറുചുറുക്കോടെ ഇപ്പോഴും മണ്ണിനോട് ഒത്തു ചേർന്ന് കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്ന പൈലി ഈ പരിസ്ഥിതി ദിനത്തിൽ കർഷകർക്ക് ഒരു ഉത്തമ മാതൃകയാണ്.
വേനൽമഴ ലഭിച്ചതോടെ 80 കാരനായ പൈലിച്ചേട്ടൻ തന്റെ കൃഷിയിടത്തിൽ പൂർവാധികം കരുത്തോടെ കൃഷി ഇറക്കാൻ ആരംഭിച്ചു.
വയനാട് ജില്ലയിലെ പുൽപ്പള്ളിയിലുള്ള ഏറ്റവും മികച്ച കർഷകരിൽ ഒരാളാണ് പൈലിച്ചേട്ടൻ. കാർഷികവൃത്തിയിൽ വേറിട്ട കാഴ്ചപ്പാടാണ് പൈലി ചേട്ടനൻ പതിറ്റാണ്ടുകളായി തന്റെ കൃഷി രീതികളിൽ ഉപയോഗിച്ചുവരുന്നത്.
മുള്ളൻകൊല്ലി പഞ്ചായത്തിലെ മാതൃക തോട്ടങ്ങളിൽ ഒന്നാണ് പൈലിയുടെ തോട്ടവും. പുലരുമ്പോൾ മുതൽ അന്തി ആകുന്നതുവരെ പണിയെടുക്കുന്നത് പൈലി ചേട്ടൻ തന്നെയാണ്. നിരന്തരമായി അധ്വാനിക്കുന്ന അതിനാൽ 80 വയസിന്റെ യാതൊരുവിധ ക്ഷീണവും അദ്ദേഹത്തിന് ഇല്ല.
മരത്തിൽ കയറി മുളകു പറിക്കും, തന്റെ കാർഷികവൃത്തിയിൽ നിന്ന് ലഭിക്കുന്ന കിലോക്കണക്കിന് റബ്ബറും നെല്ലു എല്ലാം പൈലി ചേട്ടൻ തന്നെയാണ് ചുമന്ന് വീട്ടിൽ എത്തിക്കുന്നത്.
കൃഷി പോലെ തന്നെ ആത്മീയ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തും തന്റെ സാന്നിധ്യം പൈലിച്ചേട്ടൻ അന്നും, ഇന്നും നിലനിർത്തി പോരുന്നു. തെങ്ങ്, കാപ്പി, കമുക്, നെല്ല്, റബ്ബർ, തുടങ്ങിയ നാണ്യവിളകൾ കൂടാതെ മുപ്പതോളം ഫലവർഗങ്ങളും അദ്ദേഹത്തിന്റെ തോട്ടത്തിലുണ്ട്. ഗോ പരിപാലനത്തിലും നല്ലൊരു മാതൃക കർഷകനാണ് അദ്ദേഹം.
കാർഷിക മേഖല വളരെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും, അതിന് സർക്കാർ കർഷകർക്ക് വേണ്ട പ്രോത്സാഹനം നൽകണം എന്ന് മാത്രമേ അദ്ദേഹത്തിന് ഒരു അഭിപ്രായം ഉള്ളൂ. 80 കളുടെ നിറവിൽ പ്രായത്തെ പോലും തോൽപ്പിച്ച്, ചുറുചുറുക്കോടെ ഇപ്പോഴും മണ്ണിനോട് ഒത്തു ചേർന്ന് കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്ന പൈലി ഈ പരിസ്ഥിതി ദിനത്തിൽ കർഷകർക്ക് ഒരു ഉത്തമ മാതൃകയാണ്.