പാതി വില തട്ടിപ്പ്, ഷീബ സുരേഷിനെ ഇ.ഡി. പത്ത് മണിക്കൂർ ചോദ്യം ചെയ്തു.
- Posted on February 26, 2025
- News
- By Goutham prakash
- 166 Views
പാതി വില തട്ടിപ്പ് കേസിൽ സ്പിയാര്‍ഡ്സ് ചെയർപേഴ്സൺ ഷീബ സുരേഷിനെ ഇഡി പത്തു മണിക്കൂർ ചോദ്യം ചെയ്തു. വിദേശത്തായിരുന്ന ഷീബയെയും ഭർത്താവിനെയും ഇടുക്കി കുമളിയിലെ വീട്ടിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. വീട്ടിൽ നടത്തിയ പരിശോധനയിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് തെളിവുകൾ ഇഡി സംഘത്തിന് ലഭിച്ചു. അനന്ദു കൃഷ്ണനുമായുള്ള ഇടപാട് സംബന്ധിച്ച രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു.
സ്വന്തം ലേഖകൻ.
