കെഎസ്ആർടിസിക്ക് ദേശീയ പൊതു ബസ് ഗതാഗത മികവ് അവാർഡ്

ന്യൂഡൽഹി: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) അസോസിയേഷൻ ഓഫ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിംഗ്സ് (ASRTU) നൽകുന്ന *ദേശീയ പൊതു ബസ് ഗതാഗത മികവ് അവാർഡ്* കരസ്ഥമാക്കി.*"പൊതു ഗതാഗതത്തിൻ്റെ ആവശ്യകതയുടെ പഠനം"* എന്ന പദ്ധതിക്കും  കൂടാതെ ഈ കാലയളവിൽ വിജയകരമായി നടപ്പിലാക്കിയ വിവിധ പദ്ധതികൾക്കുമായാണ് അംഗീകാരം.  *പ്രത്യേക ജൂറി അവാർഡ്* നേടിയതോടൊപ്പം കെഎസ്ആർടിസിക്ക് *ഒരു ലക്ഷം രൂപയുടെ പാരിതോഷികവും* ലഭിച്ചു.  


*മാർച്ച് 8, 2025-ന് **ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിലെ ജാക്കറാൻഡ ഹാളിൽ* നടന്ന ചടങ്ങിൽ *പുഡുച്ചേരി മുൻ ലെഫ്റ്റനന്റ് ഗവർണർ കിരൺ ബേഡി ഐപിഎസ് (റിട്ട.), * അവാർഡ് കൈമാറി. കെഎസ്ആർടിസി *ചെയർമാൻ & മാനേജിംഗ് ഡയറക്ടർ  അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ **ASRTU വൈസ് ചെയർമാൻ  ദ്വാരക തിരുമല റാവു, ഐപിഎസ്, **ASRTU എക്സിക്യൂട്ടീവ് ഡയറക്ടർ ടി. സൂര്യകിരൺ, കൂടാതെ **രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ റോഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിംഗുകളുടെ ഉന്നത ഉദ്യോഗസ്ഥരും* സന്നിഹിതരായിരുന്നു.  


ഗതാഗത വകുപ്പ് മന്ത്രി  കെ.ബി. ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊതു ഗതാഗതതെ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ നവീകരണ പ്രവർത്തനങ്ങളും സർവീസ് ഓപ്പറേഷൻ, അഡ്മിനിസ്ട്രേഷൻ, മെയിൻറനൻസ്** മേഖലകളിൽ നടപ്പിലാക്കിയ ഗുണപരമായ പരിഷ്ക്കാരങ്ങൾ, *പൊതു ഗതാഗതത്തിലെ ആവശ്യകതയുടെ പഠനത്തിൽ നിന്ന് ലഭിച്ച നിർദേശങ്ങൾ, **നവീന ആശയങ്ങളിലൂടെ കെഎസ്ആർടിസിയുടെ പ്രവർത്തന നഷ്ടം കുറയ്ക്കുന്നതിനുള്ള പരിഷ്കാരങ്ങൾ* എന്നിവയാണ് ഈ അംഗീകാരത്തിന് അടിസ്ഥാനമായത്. 


 പൊതുഗതാഗത രംഗത്തെ പ്രതിബദ്ധതയും സേവന മികവും വ്യക്തമാക്കുന്ന ഈ അംഗീകാരം കെഎസ്ആർടിസിയുടെ മുന്നോട്ടുള്ള മികച്ച പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും ഊർജ്ജവും പകരുന്നതാണ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like