ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസിൽ പ്രോസിക്യൂഷൻ നടപടി തുടങ്ങി.
- Posted on March 01, 2025
- News
- By Goutham prakash
- 177 Views
എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസിൽ അതിവേഗ വിചാരണയ്ക്ക് പ്രോസിക്യൂഷൻ നടപടി തുടങ്ങി. പ്രത്യേക കോടതി സ്ഥാപിക്കണമെന്നും സ്പെഷൽ പ്രോസിക്യൂട്ടർ വേണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പിന് ഉടൻ കത്ത് നൽകും. ലഹരിമരുന്നിന്‍റെ അമിത ഉപയോഗമാണ് ഒരേവീട്ടിലെ മൂന്നുപേരെ കൂട്ടക്കൊലനടത്തുന്നതിലേക്ക് അയൽവാസിയായ പ്രതി ഋതു ജയനെ കൊണ്ടെത്തിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആക്രമണത്തിൽ മാരകമായി പരിക്കേറ്റ ജിതിൻ ബോസ് മരണത്തിനും ജീവതത്തിനുമിടയിലെ നൂൽപ്പാലത്തിലാണ്.
