കേരള സ്കൂൾ ശാസ്ത്രോത്സവം ലോഗോ മന്ത്രി വി ശിവൻ കുട്ടി പ്രകാശനം ചെയ്തു
കേരള സ്കൂൾ ശാസ്ത്രോത്സവം -2024 ൻ്റെ ലോഗോ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻ കുട്ടി പ്രകാശനം ചെയ്തു. തലശ്ശേരി ബ്രണ്ണന്‍ കോളേജ് അവസാനവര്‍ഷ എം.എ ഇംഗ്ലീഷ് വിഭാഗം വിദ്യാര്‍ത്ഥി റജൂൺ രമേഷ് ആണ് ലോഗോ ഡിസൈൻ ചെയ്തത്.
സി.ഡി. സുനീഷ്

പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ എ എസ്,പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ.എ എസ്,പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ(അക്കാദമിക്) സന്തോഷ് സി എ,പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ(ജനറൽ) ഷിബു ആർ എസ്,വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ കുമാർ,കെ. എ. എം. എ. ജനറൽ സെക്രട്ടറി തമീമുദ്ധീൻ എന്നിവർ സന്നിഹിതരായിരുന്നു.
കുട്ടി ശാസ്ത്രജ്ഞരുടെ ശാസ്ത്ര സർഗ്ഗ നൈപുണ്യം ശാസ്ത്രോഝവത്തിൽ മാറ്റുരക്കപ്പെടും.