ഹോട്ടൽ ഭക്ഷണത്തിന് വില കൂട്ടിയെന്നത് വ്യാജ പ്രചരണം.
- Posted on December 06, 2024
- News
- By Goutham prakash
- 282 Views
സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണത്തിന്
വിലകൂടിയെന്ന് വ്യാജ പ്രചാരണമെന്ന്
കേരള ഹോട്ടൽ ആൻഡ്
റസ്റ്ററന്റ്അസോസിയേഷൻ അറിയിച്ചു.
ചായക്ക്14 രൂപയും കാപ്പി 15 രൂപയും ബ്രൂ
കാപ്പിക്ക് 30 രൂപയും പൊറോട്ടക്ക് 15
രൂപയുമെന്നാണ്പ്രചരിക്കുന്നത്.
അസോസിയേഷന്റെ പേരും മുദ്രയും വെച്ചാണ്
വിലവിവരപ്പട്ടിക പ്രചരിക്കുന്നത്. എന്നാൽ,
പ്രചരിക്കുന്ന വ്യാജപട്ടികയാണെന്നും
അസോസിയേഷൻ അറിഞ്ഞിട്ടില്ലെന്നും
ഭാരവാഹികൾ അറിയിച്ചു. വില കൂട്ടലും
പട്ടിക തയ്യാറാക്കലുംഅസോസിയേഷന്റെ
ചുമതലയല്ലെന്ന് ഭാരവാഹികൾ പറഞ്ഞു.
