ആശയറ്റ ആശമാർ മുടി മുറിച്ചെറിഞ്ഞു.
- Posted on April 01, 2025
- News
- By Goutham prakash
- 215 Views
അമ്പത്തിയൊന്ന് ദിവസമായിട്ടും ഒരു തീരുമാനമാകാതെ സമരം തുടരുന്ന ആശ മാർ സഹി കെട്ടും ആശയറ്റും മുടി മുറിച്ചെറിഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നില്‍ മുടി മുറിച്ചെറിഞ്ഞും തല മുണ്ഡനം ചെയ്തും പ്രതിഷേധിച്ച് ആശാ സമരക്കാര്‍. അമ്പതാം ദിവസം പിന്നിട്ടിട്ടും അനുഭാവം ഇല്ലാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ എന്ന മുദ്രാവാക്യത്തോടെയായിരുന്നു സഹന സമരം.ഓണറേറിയം 21000 രൂപയാക്കുക, വിരമിക്കല്‍ ആനുകൂല്യത്തിനും പെന്‍ഷനും പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആശാവര്‍ക്കര്‍മാര്‍ മുന്നോക്ക് വക്കുന്നത്.
സെക്രട്ടറിയേറ്റിനു മുന്നില്‍ തലമുണ്ഡനം നടത്തിയവര്‍ പ്രതിഷേധിക്കേണ്ടത് ദില്ലിയിലാണെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്ര തൊഴില്‍ നിയമപ്രകാരം ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്‌കീം വര്‍ക്കര്‍മാര്‍ക്ക് തൊഴിലാളി എന്ന പദവി നല്‍കണമെന്നും അതിന് അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ മന്ത്രിക്ക് കത്ത് അയച്ചിട്ട് ദിവസങ്ങള്‍ ആയിട്ടും ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും ആര്‍ജ്ജവമുണ്ടെങ്കില്‍ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ഈ ആവശ്യം നടത്തിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.
