ശക്തന്റെ തട്ടകത്തിൽ പൂരങ്ങളുടെ പൂരം, കൊട്ടി കയറുന്നു

സി.ഡി. സുനീഷ്. 


തൃശ്ശൂർ: ശക്തന്റെ തട്ടകത്തിൽ ഇന്ന് പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും

8 ഘടക ക്ഷേത്രങ്ങളിൽ നിന്നുമുള്ള ഭഗവതി–ശാസ്താമാരും ഇന്ന് വടക്കുംനാഥനെ വണങ്ങാനെത്തും. കണിമംഗലം ശാസ്താവിന്‍റെ എഴുന്നള്ളത്ത് തുടങ്ങി. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ഏഴരയോടെ തിരുവമ്പാടിയുടെ പുറപ്പാട് ആരംഭിച്ചു. പാറമേക്കാവിന്റെ പുറപ്പാട് 12 മണിയോടെ ആയിരിക്കും. രണ്ടരയ്ക്ക് ഇലഞ്ഞിത്തറമേളം. വൈകിട്ട് അഞ്ചരയ്ക്ക് കുടമാറ്റം. നാളെ പുലർച്ചെ മൂന്ന് മണിയോടെ വെടിക്കെട്ട്.

Author
Citizen Journalist

Goutham prakash

No description...

You May Also Like