മുളയരി കേക്കും മുളയരി കുക്കീസും ബാംബൂ ഫെസ്റ്റിൽ.
- Posted on December 07, 2024
- News
- By Goutham prakash
- 279 Views
കൊച്ചി.
മുള മഹോഝവത്തിന്റെ ഹരിത ജാലകം
ഇന്ന് എറണാകുളത്ത് തുറക്കുമ്പോൾ
ശ്രദ്ധേയരായി വയനാടൻ കർഷക സംരംഭകർ.
വയനാട് മുണ്ടക്കൈ ദുരന്താഘാതത്തിന് ശേഷം
പ്രതിസന്ധിയിലായ സംരംഭക മേഖല,വിപണി
സുസ്ഥിരമാക്കാൻ മുളയരികേക്കും
കുക്കീസുമായി കൊച്ചി മറൈൻ ഡ്രൈവിൽ
നടക്കുന്ന കേരള ബാംബൂ ഫെസ്റ്റിലെത്തി.
ഒരു സംഘം കർഷക സംരംഭകരുടെ സംഘമാണ്
ആരോഗ്യ- പോഷക സമ്പന്നമായ മുളയരിയിൽ
നിന്നും കുക്കീസുംക്രേക്കുമായി
ഫെസ്റ്റിലെത്തിയത്.
വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ
തൃക്കൈപ്പറ്റ ഗ്രാമത്തിലെ ബാസ - നൗ ബീസ്
സംരംഭക കൂട്ടായ്മയാണ് കൃതിമ
രാസവസ്തുക്കൾ ഒന്നും ഇല്ലാത്ത ഈ
ഉൽപ്പന്നങ്ങളുമായി വന്നിരിക്കുന്നത്.
കർഷകർക്ക് അധിക വില നൽകി വാങ്ങുന്ന
കാർഷിക വിളകളും പഴങ്ങളുമാണ് ഈ
സംരംഭകർ മൂല്യ വർദ്ധനവാക്കുന്നത്.
നമുക്കും നമ്മുടെ മക്കൾക്കും
അനാരോഗ്യമില്ലാത്ത ഭക്ഷണം
കൊടുക്കുകയെന്നതാണ് ഞങളുടെ
ലക്ഷ്യമെന്ന് സംരംഭകരായബേബി പന്നൂർ,
റഫീക്ക്, നൗഫ റഫീക്ക്, രമ ബേബി എന്നിവർ
പറഞ്ഞു.
