വരും ദിനങ്ങളിൽ മഴ വർദ്ധനവ് പ്രതീക്ഷിക്കാം
- Posted on October 06, 2024
- News
- By Varsha Giri
- 525 Views
ഇനിയുള്ള ദിവസങ്ങളിൽ മഴയിൽ സംസ്ഥാനത്തു പൊതുവെ വർദ്ധനവ് പ്രതീക്ഷിക്കാം.
കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്റെ
സൂചനയാണ് നിലവിലെ ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ.
വരും ദിവസങ്ങളിൽ തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിനു സമീപം ചക്രവാതചുഴി രൂപപെടാനുള്ള സാധ്യതകൂടി ചില അന്തരീക്ഷ മോഡലുകൾ സൂചന നൽകുന്നുണ്ട്.
നിലവിലെ സൂചന പ്രകാരം ഒക്ടോബർ പകുതിക്ക് ശേഷം കാലവർഷം പൂർണമായി പിന്മാറി തുലാവർഷ ക്കാറ്റ് ആരംഭിക്കൻ സാധ്യത.
