ചുട്ടുപൊള്ളി കേരളം; ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; നാൽപ്പത് ഡിഗ്രി കടന്നു.
- Posted on April 13, 2026
- News
- By Goutham prakash
- 109 Views
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഇവിടെ താപനില 40 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം പാലക്കാട് ചൂട് 40 ഡിഗ്രി കടന്നിരുന്നു. ഈ സീസണിലെ റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തിയത്
