ഓട്ടിസമുള്ള കുട്ടികളുടെ അമ്മമാരുടെ ശാക്തീകരണത്തിനായി ദേശീയ സമ്മേളനം കുസാറ്റിൽ നടന്നു.
- Posted on December 17, 2024
- News
- By Goutham prakash
- 219 Views
കൊച്ചി:
കൊച്ചി ശാസ്ത്ര സാങ്കേതിക
സർവകലാശാലയിലെ സ്‌കൂൾ ഓഫ്
മാനേജ്മെൻ്റ് സ്റ്റഡീസ് 'ഇൻക്ലൂസീവ്
സോഷ്യൽഡെവലപ്മെൻ്റ്: എഎസ്ഡി
കുട്ടികളുടെ അമ്മമാരുടെ ശാക്തീകരണം'
എന്ന വിഷയത്തിൽ വിഷൻ വിക്ഷിത് ഭാരത്
@2047 എന്ന ബാനറിൽ
ഐസിഎസ്എസ്ആറിന്റെ
ധനസഹായത്തോടെ നടത്തിയ നാഷണൽ
കോൺഫറൻസ് ശ്രദ്ധേയമായി. നാഷണൽ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ്
ഹിയറിംഗിൻ്റെ സ്ഥാപകനും സെൻ്റർ
ഫോർ ഓട്ടിസം ആൻഡ്
അദർഡിസെബിലിറ്റീസ് റീഹാബിലിറ്റേഷൻ
റിസർച്ച് ആൻഡ് ഫൗണ്ടേഷൻ്റെ (CADRE)
ഡയറക്ടറുമായ ഡയറക്ടറായ
ജിവിജയരാഘവൻ ഉദ്ഘാടനം ചെയ്ത
പരിപാടിയിൽ സ്കൂൾ ഓഫ് മാനേജ്മെൻ്റ്
സ്റ്റഡീസ് ഡയറക്ടർ പ്രൊഫ. സക്കറിയ,
കോൺഫറൻസ് കൺവീനർ ഡോ.ഫെസീന
ഖാദിർ, ഡോ.ആർ.അനന്തി എന്നിവർ
സംസാരിച്ചു.
എറണാകുളം ഗവൺമെൻ്റ് മെഡിക്കൽ
കോളേജിലെ പെയിൻ ആൻഡ് പാലിയേറ്റീവ്
യൂണിറ്റ് അസിസ്റ്റൻ്റ് പ്രൊഫസറുംനോഡൽ
ഓഫീസറുമായ ഡോ.സാജിദ അബ്ദുള്ളയുടെ
മുഖ്യ പ്രഭാഷണവും സമ്മേളനത്തിൽ
ഉണ്ടായിരുന്നു.
കുസാറ്റിലെ സെൻ്റർ ഫോർ ന്യൂറോസയൻസ്
ഡയറക്ടർ ഡോ. ബേബി ചക്രപാണി,
പുഷ്പഗിരി മെഡിക്കൽ കോളേജിലെപ്രതീക്ഷ
ചൈൽഡ് ഡെവലപ്‌മെൻ്റ് സെൻ്റർ
പ്രൊഫസറും മേധാവിയുമായ ഡോ. മഞ്ജു
ജോർജ്ജ്, രക്ഷ സൊസൈറ്റിപ്രോജക്ട്
കോ-ഓർഡിനേറ്റർ ഡോ. എലിസബത്ത്
ഫിലിപ്പ്, ഓട്ടിസമുള്ള കുട്ടികളുടെ
രക്ഷിതാക്കളുടെ സംഘടനയിൽ നിന്ന്ശ്രീമതി
ചിത്ര പോൾ എന്നിവർ പങ്കെടുത്ത സെഷൻ
കൈകാര്യം ചെയ്തത് ഡോ. സ്മാർട്ടി
മുകുന്ദനാണ്.
ഉച്ചയ്‌ക്കുള്ള സെഷനിൽ, മൂന്ന് സമാന്തര
ട്രാക്കുകളിലായി പേപ്പർ അവതരണങ്ങൾ
നടത്തി. ഓട്ടിസം ബാധിച്ച കുട്ടികളുടെഅമ്മമാർ
നേരിടുന്ന മാനസികവും സാമൂഹികവും
സാമ്പത്തികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള
പ്രബന്ധങ്ങൾ ഗവേഷകരുംവിദ്യാർത്ഥികളും
വിവിധ വിഷയങ്ങളിൽ നിന്നുള്ള
പ്രൊഫഷണലുകളും അവതരിപ്പിച്ചു.
പരിചരണം നൽകുന്നവരെശാക്തീകരിക്കാൻ
ലക്ഷ്യമിട്ടുള്ള നയങ്ങൾ, ഇടപെടലുകൾ,
നവീകരണങ്ങൾ എന്നിവയും ചർച്ച ചെയ്തു.
മികച്ച പേപ്പർഅവാർഡുകൾ കുസാറ്റ്സോഷ്യൽ
സയൻസ് ഫാക്കൽറ്റി പ്രൊഫസറും ഡീനുമായ
ഡോ. സാം തോമസ് വിതരണം ചെയ്തു.
