പ്രവാസി ക്ഷേമ ബോർഡ് കുടിശ്ശികനിവാരണത്തിനും അംഗത്വ ക്യാമ്പയിനും തുടക്കമായി.

തിരുവനന്തപുരം:കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ അംഗത്വ ക്യാമ്പയിൻ കുടിശ്ശികനിവാരണവും സംസ്ഥാനതല ഉദ്ഘാടനം സംഘടിപ്പിച്ചു. തിരുവനന്തപുരം റെയിൽ കല്യാണമണ്ഡപത്തിൽ  നടന്ന പരിപാടി കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് ചെയർമാൻ  കെ വി അബ്ദുൾഖാദർഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗം  കെ സി സജീവ് തൈക്കാട് അധ്യക്ഷനായി. ഡയറക്ടർ ബോർഡംഗം  ബാദുഷ കടലുണ്ടി.നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കൊളശ്ശേരി, രശ്മി,  എന്നിവർ സംസാരിച്ചു. കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ  ജോസ്  വി എം വിഷയാവതരണം നടത്തി. കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗീതാലക്ഷ്മി  എം ബി സ്വാഗതവും ഫിനാൻസ് മാനേജർ ജയകുമാർ ടി നന്ദിയും പറഞ്ഞു. 


ക്ഷേമനിധിയിൽ അംഗത്വമെടുത്തതിന് ശേഷം  അംശദായം കൃത്യമായി അടയ്ക്കാതെ അംഗത്വം നഷ്ടപ്പെടുകയും തുടർന്ന് ആനുകൂല്യങ്ങൾ കൃത്യമായി ലഭ്യമാകാത്തതുമായ നിരവധി  സാഹചര്യമുണ്ടായതിനാലാണ് കുടിശ്ശിക നിവാരണം സംസ്ഥാനത്തുടനീളം നടത്താൻ ബോർഡ് തീരുമാനിച്ചത്. ഇതോടനുബന്ധിച്ച് പ്രവാസി ക്ഷേമനിധിയിൽ അംഗത്വം വർധിപ്പിക്കുന്നതിനും കുടിശ്ശിക നിവാരണത്തിനുമായി അംഗത്വ വിതരണ ക്യാമ്പയിനും കുടിശ്ശിക നിവാരണവും  സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുവാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. അംശദായം അടവ് മുടക്കം വരുത്തിയ അംഗങ്ങൾക്ക് കുറഞ്ഞ നിരക്കിലുള്ള പലിശയും പിഴപ്പലിശയും ഉൾപ്പെടെ അടയ്ക്കാനും,പൂർണ്ണമായും അംശദായം അടച്ചു കഴിഞ്ഞവർക്ക് അംഗത്വം പുനസ്ഥാപിക്കാനും, പ്രവാസികൾക്ക് പുതിയ മെമ്പർഷിപ്പ് എടുക്കുന്നതിനുമുള്ള അവസരം ക്യാമ്പയിനിൽ ഒരുക്കി.



സ്വന്തം ലേഖിക.


Author
Citizen Journalist

Goutham prakash

No description...

You May Also Like